നഗ്നസ്വമേനി

തൊലിയുരിയും ജനൽ പടികളിൽ

സത്ത തെളിയും മെഴുകുതിരി

തൻ മാംസ നാളങ്ങൾ.

ആരവിടെ?

ശരീരത്തിലെ ഭൂപടത്തിൽ

നിന്നും കൊഴിഞ്ഞു പോയ

കറുത്ത രാജ്യം നമ്മുടേതോ?

അങ്ങുന്നേ

ആത്മാവ് മുടന്തിയ

നഗരങ്ങൾ നമ്മുടേത്

കാല് തപസ്സിരുന്ന

കാട് നമ്മുടേത്

ചോരയുടെ കൊഴുപ്പു വീണ

ചെമ്പക പൂക്കൾ നമ്മുടേത്.

വെയിലു തൻ ഉളി

ചെത്തുന്നുവെന്നേ

നഗ്നനാക്കാൻ വിശക്കുന്ന

ശില്പിയെ പോൽ.

തെരുവിൽ പെയ്യും

മഴയെന്നെ നനക്കുന്നു

അതിർത്തിയിലും നിരന്തരം.

എന്‍റെ മരങ്ങൾ തിന്നും

കാറ്റ് തൻ ദംഷ്‌ട്രകളോ ജനങ്ങൾ.

എവിടെ രാജ്യം?

അങ്ങുന്നേ

ഉരിയും തോറും തെളിയും

രാജ്യം, നമ്മുടേത്,

ഉറങ്ങും തോറും ഉണരും

വാക്കാവാമത്!

Tags:    
News Summary - nagnaswameni poem by pm ifadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.