മംഗലോം കയിഞ്ഞിറ്റ്
ഓൾടവീട്ടില്
വിരുന്നെത്തീതാ.
കാവിൻറപ്രത്തേക്കു
പാളി നോക്കീതും
കണ്ണഞ്ചിപ്പോയി!
ഹൃദയാകൃതീല് ഒര് കൊളം!
ഏയ്! ഇങ്ങനൊന്ന് ള്ളകാര്യോന്നും
ഓള് പറഞ്ഞിറ്റില്ലല്ലോ ...
ഇദിപ്പോ കൊളം ഹൃദയമായതാണോ
ഹൃദയം കൊളമായതാണോ?!
ആലോചിച്ച് തീർന്നപ്ലേക്കും
കാൽപാദത്തില് തണ്പ്പ്..!
പ്പോ,
'ന്താ ഒരു വട്ടംകൂട്ടല്'
ന്ന് എളീല് കൈയുംകുത്തിക്കോണ്ട്
ഓള് മോളില് നിക്ക്ണൂ.
'ഒന്നൂല്ലപ്പാ, കുളിക്കാന്!' എന്നു ഞാൻ.
'ഉം കുൾച്ചോ കുൾച്ചോ!
പക്ഷേങ്കി ങ്ങടെ
തോർത്തുമുണ്ടഴിഞ്ഞുപൂവ്വാതെ നോക്കിക്കോളോ!'
'ന്തേ?!'
'ങ്ഹാ,
അദ്ണ്ടല്ലോ,
പെങ്കൊളാന്ന് !'
'ങ്ഹേ!'
'ങ്ഹാ!'
ഓൾടെ കണ്ണീന്നൊരു പൊന്മാനും ന്‍റെകണ്ണീന്നൊരു പൊന്നീച്ചേം
ഒരുമിച്ചങ്ങട് പറ്ന്നു !
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.