വേദനയെക്കുറിച്ച് ഒരു ഇല്ലാപാട്ട്

മ്മാതിരിയൊരു വേദനയുള്ളില്‍

കണ്ണ് മിഴിച്ച് ചിണുങ്ങീട്ടില്ല

കൂരിരുള്‍ വഴിയില്‍ നിലാവിതളായ്

വിടര്‍ന്ന് പടര്‍ന്നിട്ടില്ല

ഒരു കനല്‍ നേരിന്‍ വീറായ്

ആളിയുണര്‍ന്ന് പുളഞ്ഞിട്ടില്ല

തലതല്ലിക്കരയും ഭ്രാന്തായ്

പുലിമുട്ടുകളെയലട്ടീട്ടില്ല

കരണക്കുറ്റിയടിച്ച് കനക്കെ

എരിയും മീനച്ചേലായില്ല

നില്‍ക്കകള്ളികളില്ലാതങ്ങനെ

പലവട്ടം അത് വഴുതീട്ടില്ല

വിഴുങ്ങാനേറെ കിണഞ്ഞിട്ടും

പാഴ് വേലയതെന്നൊരു മുള്ളായില്ല.

ഇമ്മാതിരിയൊരു വേദനയുള്ളില്‍

ഇത്രയഹമ്മതിയോടെ പുണര്‍ന്നിട്ടില്ല...

Tags:    
News Summary - poem by prasad kakkassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.