'ടൂ​ൾ കി​റ്റ്'

ര​ണ്ട​റ്റം പി​ടി​ച്ച് വ​ള​ച്ചാ​ൽ

വി​ല്ലാ​യി മാ​റു​ന്ന നാ​ക്കുവ​ടിയ​ന്ത്രം,

പു​റം ചൊ​റി മാ​റ്റി​ത്ത​രാ​റു​ള്ള

ഒ​രു നീ​ള​ൻ ചീ​ർ​പ്പ്,

ഏ​മാ​ന്മാ​ർ മ​ഹ​സ്സ​ർ എ​ഴു​തി​ക്കൊ​ണ്ടേ​യി​രു​ന്നു.

കൃ​പാ​ണ​ത്തി​ൽ ചു​റ്റാ​നു​ള്ള

അ​ര​മീ​റ്റ​ർ ച​ര​ട്,

തേ​ച്ച് ത​ള​ർ​ന്ന ഒ​രു ബ്ര​ഷ്...

സ​മ​ര​ച്ചൂ​ടി​ൽ സാ​റ് പി​ഴു​തെ​ടു​ത്ത അ​ഞ്ചാ​റ് നീ​ണ്ട മീ​ശ രോ​മ​ങ്ങ​ൾ...

ബൂ​ട്ട് മു​ത്ത​മി​ട്ട​പ്പോ​ൾ

കൂ​ടെ​പ്പോ​യ മു​ൻ വ​രി​യി​ലെ

മൂ​ന്ന് പ​ല്ലു​ക​ൾ,

കി​റ്റി​ൽ നി​ന്നും ആ​യു​ധ​ങ്ങ​ൾ

കു​ത​റി​ത്തെ​റി​ച്ച് ചി​ത​റി വീ​ണു.

ഉ​ള്ളി​ലെ അ​റ​യി​ൽ ഒ​രു ചെ​റു പൊ​തി,

ക​ണ്ണു​ത​ള്ളി പിറ​കോ​ട്ടാ​ഞ്ഞ്,

ഏ​മാ​ൻ ഒ​ന്നു മു​ര​ണ്ടു.

ജാ​ഗ്ര​ത​യു​ടെ തോ​ക്കി​ൻതു​മ്പു​ക​ൾ

വൃ​ദ്ധ​ന്റെ ഇ​ട​നെ​ഞ്ചി​ൽ അ​മ​ർ​ന്നി​രു​ന്നു.

മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ നി​ശ്ശബ്​ദ​മാ​യി ചി​രി​ച്ചുനി​ന്നു.

അ​ഴി​ച്ച പൊ​തി​യി​ൽ നി​ന്നും

ഒ​രുപി​ടി നെ​ന്മണി​ക​ൾ

ആ​കാ​ശ​ത്തെ നോ​ക്കി പ​രു​ങ്ങി...

സ​മ​ര നി​ര​യു​ടെ അ​വ​സാ​ന

വ​രി​യി​ൽനി​ന്ന്

അ​യാ​ളെ തൂ​ക്കി​യെ​ടു​ക്കു​മ്പോ​ൾ

ആ 'ടൂ​ൾ കി​റ്റി'ൽ ​നി​ന്നും

ഒ​രു നെന്മണി

നാ​മ്പു പു​റ​ത്തേ​ക്കി​ട്ട് അ​യാ​ളെ നോ​ക്കി വി​തു​മ്പു​ന്നു​ണ്ടാ​യി​രു​ന്നു...

Tags:    
News Summary - tool kit malayalam poem by abdu meppayyur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.