photo: Rachel Ram | Watershield Poetic

എം. ജീവേഷിൻെറ രണ്ടു കവിതകൾ

ഒരു ചെടിയെ
നിങ്ങൾ
തല്ലിനോക്കൂ,

വിത്തുകളോ പൂക്കളോ
എറിഞ്ഞുതരും.

ഇനിയൊരു ചെടിയെ
നിങ്ങൾ
കൊന്നുനോക്കൂ,

പലവഴി മുളയ്ക്കും
ശിഖരങ്ങൾ.

ഒരു ചെടി ഇല്ലാതായാൽ
തീരില്ല ലോകം;
വസന്തവും.


* * * * * * * * * * * * * * * * * * * * 

 


ദൈവമേ,


ഞാൻ

മരിക്കുന്നതിൻ മുൻപ്

എന്നോടൊന്ന് പറയണേ,

ഞാനവൾക്ക്

എഴുതാനുള്ള കവിത

ഇനിയും മുഴുമിപ്പിച്ചിട്ടില്ല;

ഏതോ വാക്ക്

കടന്നുവരാനിരിക്കുന്നു

ഞാനതിന് കാത്തുനില്ക്കുന്നു.

മരിക്കുന്നതിന്

തൊട്ടുമുൻപെങ്കിലും

ഞാനത് മുഴുമിപ്പിക്കും;

എൻ്റെ ശ്വാസത്താൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.