ഞാൻ ആദ്യം കളിച്ചും ചിരിച്ചും നടന്നിരുന്നു.. അപ്പോൾ എനിക്ക് പല നിറങ്ങൾ ഉണ്ടായിരുന്നു... പല പല ആഘോഷങ്ങളും ഉണ്ടായിരുന്നു... എനിക്ക് ഒരുപാട് കൂട്ടുകാർ ഉണ്ടായിരുന്നു... അവർക്കൊക്കെ എന്നെ ഇഷ്ടമായിരുന്നു. എൻ്റെ അത്രയും സന്തോഷവാനായി മറ്റൊരാൾ ഈ ഭൂമിയിൽ ഇല്ലായിരുന്നു. എന്നെ എപ്പോഴും വൃത്തിയായി അവർ സൂക്ഷിച്ചിരുന്നു. എൻ്റെ സങ്കടങ്ങൾ ഞാൻ അവരോട് പങ്കുവെക്കുകയും അവരുടെ സങ്കടങ്ങൾ എന്നോട് പങ്കുവെക്കുകയും ചെയ്തിരുന്നു.
ഓരോ ആഘോഷങ്ങൾക്കും കുട്ടികൾ എന്നെ അലങ്കരിച്ചു. പാട്ടുകൾ പാടിയും നൃത്തം ചെയ്തും അവർ എന്നെ സന്തോഷിപ്പിച്ചിരുന്നു.. എത്ര മിഠായി മധുരങ്ങൾ ആണ് ഞങ്ങൾ പങ്കുവെച്ചത്. ഇപ്പോൾ ഒരു വർഷത്തിലധികമായി എൻ്റെ കൂട്ടുകാർ എൻ്റെ അരികിലേക്ക് വന്നിട്ട്... വലിയൊരു മഹാമാരി വന്നതാണ് അവർ വരാത്തതെത്രെ.. ഒരു കൂട്ടുകാരും പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കുകയാണ്. മുഖത്ത് മാസ്ക് ധരിച്ച് ആണത്രേ അവർ പുറത്തേക്ക് ഇറങ്ങുന്നത്.
എനിക്ക് ഇതുവരെ അവരെ കാണാനായിട്ടില്ല. അവരില്ലാതെ എനിക്ക് ജീവിക്കാൻ ആവില്ല. ഇനി എപ്പോഴായിരിക്കും എൻ്റെ കൂട്ടുകാർ എൻ്റെ അരികിലേക്ക് എത്തുക.. ഇവിടെയുള്ള ബെഞ്ചുകളിൽ ഇരിക്കാനായി അവർ എപ്പോഴാണ് വരിക.. എപ്പോഴാണ് ഇനി ഡെസ്ക്കുകൾ പുസ്തകങ്ങൾ കൊണ്ട് നിറയുക... ബോർഡുകളിൽ എപ്പോഴാണ് ഇനി ചിത്രങ്ങളും അക്ഷരങ്ങളും തെളിയുക.. ഈ നിശബ്ദത എപ്പോഴാണ് ഒന്ന് അവസാനിക്കുക... എനിക്ക് മടുത്തിരിക്കുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.