തിരുവനന്തപുരം: ഭരണഘടന ഭേദഗതിയിലൂടെ ഗ്രന്ഥശാലകളെ കൈപ്പിടിയിലാക്കാൻ കേന്ദ്രം ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗ്രന്ഥശാലകളിലൂടെ സംഘ്പരിവാർ ആശയപ്രചാരണത്തിനാണ് നീക്കം. സംസ്ഥാന ലൈബ്രറി കൗൺസിൽ മുഖമാസികയായ ‘ഗ്രന്ഥലോക’ത്തിന്‍റെ ഒരുവർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാടിന്‍റെയും ജനങ്ങളുടെയും ഐക്യം തകർക്കാൻ ഇരുട്ടിന്‍റെ ശക്തികൾ ശ്രമിക്കുന്നു. ഗാന്ധിജി വധിക്കപ്പെട്ടെന്ന് പ്രതിപാദിക്കുന്ന ഭാഗം പോലും പാഠപുസ്തകങ്ങളിൽനിന്ന് നീക്കുന്ന കാലമാണിത്. അന്ധവിശ്വാസങ്ങൾ തിരികെ കൊണ്ടുവരാൻ നോക്കുന്നതിനെതിരായ ആയുധമാണ് വായനയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ഗ്രന്ഥലോകം മുൻ പത്രാധിപർ ഡോ. ജോർജ് ഓണക്കൂറിനെ ചടങ്ങിൽ ആദരിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ ലിറ്റററി ഫെസ്റ്റും കോഴിക്കോട്ട് ദേശീയ സാഹിത്യോത്സവവും സംഘടിപ്പിക്കാൻ ലൈബ്രറി കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.