ആ​ഷി​ഖ് ത​ന്റെ റേ​ഡി​യോ ശേ​ഖ​ര​ത്തിനൊപ്പം

കേട്ടുകേട്ട് ഇഷ്ഖായി; ആഷിഖ് വാങ്ങിക്കൂട്ടിയത് 192 റേഡിയോകൾ

മലപ്പുറം: റേഡിയോകളുടെ ശബ്ദം ‘ഇടറിത്തുടങ്ങിയ’ കാലത്ത് അവയുടെ വൻ ശേഖരമൊരുക്കി ആഷിഖ്. പഴയകാല ഓർമകൾ ഉണർത്തുന്ന റേഡിയോകളോട് ഇഷ്ടംകൂടിയ പ്രവാസിയായ വാഴക്കാട് സ്വദേശി ചക്കാലതൊടി ആഷിഖ് ശേഖരിച്ചുകൂട്ടിയത് 192 റേഡിയോകളാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് ഇവ വാങ്ങിക്കൂട്ടിയത്.

1940കളിൽ ഗ്രേറ്റ് ബ്രിട്ടൺ പുറത്തിറക്കിയ മുള്ളാഡ് വാൽവ് റേഡിയോ മുതൽ കേരളത്തിൽ കെൽട്രോൺ പുറത്തിറക്കിയ റേഡിയോകൾ വരെയുണ്ട് ആഷിഖിന്റെ ശേഖരത്തിൽ. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് നേരിട്ടും ഓൺലൈൻ വഴിയും വാങ്ങുന്ന റേഡിയോകൾ ഭാര്യ ഷാദിയ, ഭാര്യാപിതാവ് അബ്ദുസ്സലാം എന്നിവരുടെ സഹായത്തോടെയാണ് തന്റെ ശേഖരത്തിൽ ചിട്ടയോടെ അടുക്കിവെക്കുന്നത്.

ചെറുപ്പം മുതൽ വീട്ടിൽ റേഡിയോ പരിപാടികൾ കേട്ടാണ് ആഷിഖ് വളർന്നത്. റേഡിയോ ശ്രവിക്കൽ ദിനചര്യയുടെ ഭാഗമായി. ഇതോടെയാണ് വിവിധതരം റേഡിയോകൾ സ്വന്തമാക്കണമെന്ന ആഗ്രഹം ഉദിച്ചത്.2017ൽ 4000 രൂപ മുടക്കി ഗുജറാത്തിൽനിന്ന് ബ്രിട്ടീഷ് നിർമിത മർഫി വാൽവ് റേഡിയോ ആദ്യം വീട്ടിലെത്തിച്ചു. ഗുജറാത്തിൽനിന്നുതന്നെ 1975 മോഡൽ ഫിലിപ്സിന്റെ സ്കിപ്പർ എഫ്.എം റേഡിയോയും സ്വന്തമാക്കി.

1957ലെ ജർമൻനിർമിത ബ്ലുപങ്കിറ്റ് എഫ്.എം വാൽവ് റേഡിയോ, 1960ലെ ജർമൻ നിർമിത ഗ്രെൻസ്റ്റിക് എഫ്.എം വാൽവ് റേഡിയോ, ഇന്ത്യൻ നിർമിത ടെലറാഡ് വാൽവ് റേഡിയോ, 160 ട്രാൻസിസ്റ്റർ റേഡിയോകൾ, 1970ൽ കേരളത്തിൽ കെൽട്രോൺ പുറത്തിറക്കിയ കമൽ, കൽപക, കിരൺ, ക്രാന്തി റേഡിയോകൾ തുടങ്ങിയവയെല്ലാം ശേഖരത്തിലുണ്ട്.

സോണി, സാനിയോ, എച്ച്.എം.വി, നാഷനൽ പാനസോണിക്, തോഷിബ, ബുഷ് തുടങ്ങിയ കമ്പനികളുടെ റേഡിയോകളുമുണ്ട്.ഖത്തറിൽ ഇലക്ട്രോണിക് കമ്പനിയിൽ ജോലി ചെയ്തുവരുകയാണ് ആഷിഖ്. കോയക്കുട്ടി-ഫാത്തിമ ദമ്പതികളുടെ മകനാണ് ആഷിഖ്. എസ്വിൻ ആണ് ആഷിഖിന്റെ മകൾ.

Tags:    
News Summary - today World Radio Day; Ashiq bought 192 radios

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:16 GMT
access_time 2024-07-26 12:27 GMT