തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ 2022ലെ തുഞ്ചൻ സ്മാരക പ്രബന്ധ മത്സരത്തിന് രചനകൾ ക്ഷണിച്ചു. 5,000 രൂപയും സാക്ഷ്യപത്രവുമാണ് മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരം. ‘തുഞ്ചൻ കൃതികളിലെ സാർവദേശീയത’ എന്നതാണ് വിഷയം. രചനകൾ 30 പേജിൽ കവിയാതെ മലയാളം യൂണിക്കോഡിൽ ടൈപ്പ് ചെയ്തതായിരിക്കണം. ഏത് പ്രായത്തിലുള്ളവർക്കും രചനകൾ അയക്കാം.
ഒരു തവണ പുരസ്കാരം ലഭിച്ചവർ മത്സരത്തിൽ പങ്കെടുക്കരുത്. രചയിതാക്കളുടെ പേരും പൂർണവിലാസവും ഫോൺ നമ്പറും മറ്റൊരു പേജിൽ എഴുതി പ്രബന്ധത്തോടൊപ്പം സമർപ്പിക്കണം. പ്രബന്ധങ്ങൾ മേയ് 20നകം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, പാലസ് റോഡ്, തൃശൂർ -680 020 വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അയക്കണം. ഫോൺ: 0487 2331069, 2333967.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.