ഇരിങ്ങാലക്കുട: മാനസികവൈകല്യമുള്ള യുവതിയെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. വലപ്പാട് കോതകുളം ഇരിങ്ങാത്തുരുത്തി ചിത്രനെയാണ് (46) വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനെന്നുകണ്ട് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്.
2014 ഡിസംബര്‍ 20നാണ് കേസിന് ആസ്പദമായ സംഭവം. മാതാപിതാക്കള്‍ ജോലിക്ക് പോയ അവസരത്തില്‍ യുവതി മാത്രമുള്ള വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ പ്രതി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന് കേസ്. പിഴയൊടുക്കാത്ത പക്ഷം ഒരു വര്‍ഷംകൂടി തടവുശിക്ഷ അനുഭവിക്കണം. വലപ്പാട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ.ജി. ആന്റണി രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്. രതീഷ് കുമാറാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വ. ജിഷ ജോബി എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.