2019ൽ വാഹനലോകത്തുണ്ടായ ഏറ്റവും വലിയ സംസാരവിഷയമായിരുന്നു ടെസ്ല സൈബർ ട്രക്ക്. വൈദ്യുത വാഹന നിർമാണ രംഗെത്ത അതികായരായ ടെസ്ല ആദ്യമായി നിർമിച്ച ട്രക്കായിരുന്നു ഇത്. സയൻസ് ഫിക്ഷൻ സിനിമകളിലെ വാഹനങ്ങളുമായി സാമ്യമുള്ള ട്രക്ക് ഇഷ്ടത്തേക്കാളേറെ കൗതുകമായിരുന്നു ആളുകളിൽ ഉണ്ടാക്കിയത്.
ഇൗ സാഹചര്യത്തിലാണ് സൈബർ ട്രക്കിെൻറ ഡിസൈൻ മാറ്റിയാലൊ എന്ന ചിന്ത ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിൽ ഉടലെടുക്കുന്നത്. ഇത് അദ്ദേഹം ചിലയിടങ്ങളിൽ പറയുകയും ചെയ്തു. 'സൈബർ ട്രക്ക് പുറത്തിറക്കുന്നതിനുമുമ്പ് ഞങ്ങൾ മാർക്കറ്റ് സ്റ്റഡിയൊന്നും നടത്തിയിരുന്നില്ല. മുഖ്യധാരയോട് കൂടുതൽ അടുപ്പമുള്ള ഡിൈസൻ ൈസബർ ട്രക്കിന് വരുത്താനുള്ള ആലോചനകൾ നടക്കുന്നുണ്ട്'-മസ്ക് പറയുന്നു.
സൈബർ ട്രക്ക് ബുക്കിങ്ങ് നേരത്തെ ടെസ്ല ആരംഭിച്ചിരുന്നു. 2021ലാണ് വാഹനം വിപണിയിൽ എത്തുന്നത്. പരമ്പരാഗത വാഹന ഉപഭോക്താക്കളെയല്ല സൈബർ ട്രക്ക് ലക്ഷ്യംവയ്ക്കുന്നതെന്ന് ടെസ്ല വ്യക്തമാക്കിയിരുന്നു. ' വിചിത്രമായ രൂപമുള്ള ട്രക്ക് വാങ്ങാൻ ആരും തയ്യാറാകാത്തതിൽ ഞങ്ങൾക്ക് വലിയ ആശങ്കയൊന്നുമില്ല. പകരം സാധാരണ ട്രക്ക് നിർമിക്കാൻ ഞങ്ങൾക്കാകും. വിപണിയിൽ അത്തരം ധാരാളം ട്രക്കുകൾ ഉണ്ടല്ലൊ. അവയെല്ലാം ഒരുപോലെയുമാണ്. അവയെ മാതൃകയാക്കി ഒരു ട്രക്ക് നിർമിക്കുക എളുപ്പമാണ്'-ഇലോൺ മസ്ക് കൂട്ടിച്ചേർത്തു.
ടെസ്ല ഫാക്ടറിയിൽ പുതിയൊരു കാർ ഡിസൈൻ പൂർത്തിയായെന്നും ഭാവിയിൽ ഒരു യുദ്ധ ടാങ്ക് നിർമിക്കാൻ ഉദ്ദേശമുണ്ടെന്നും അദ്ദേഹം പറയുന്നു. ഒറ്റ ചാർജ്ജിൽ 400 മുതൽ 800വരെ കിലോമീറ്റർ റേഞ്ചുള്ള മൂന്ന്തരം സൈബർ ട്രക്കുകളാണ് ടെസ്ല കഴിഞ്ഞവർഷം അവതരിപ്പിച്ചിരുന്നത്. പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗമാർജിക്കാൻ 6.3 സെക്കൻറ് മാത്രം ആവശ്യമുള്ള സൂപ്പർ ട്രക്കുകളാണ് ഇവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.