ഒരുഭാഗത്ത് കൊലക്കും കൊള്ളക്കും കൊള്ളിവെപ്പിനുമിരയായവരുടെ കേസുകൾ പിൻവലിക്കാനും ദുർബലപ്പെടുത്താനും സമ്മർദവും ഭീഷണിയും തുടരുേമ്പാൾ മറുഭാഗത്ത് അതേ ഇരകളെ കലാപകാരികളാക്കി ജയിലുകൾ നിറച്ചുകൊണ്ടിരിക്കുകയാണ് ഡൽഹി പൊലീസ്.
കൊള്ളക്കും കൊള്ളിവെപ്പിനും ആക്രമണത്തിനുമിരയായവർക്ക് നീതി ലഭിച്ചില്ലെന്നു മാത്രമല്ല, തങ്ങളെത്തന്നെ വേട്ടക്കാരാക്കി കള്ളക്കേസുകളുണ്ടാക്കി ജയിലിലടക്കുകകൂടി െചയ്തതോടെ ആ നിയമയുദ്ധം കൂടി നടത്തേണ്ട ഗതികേടിലായി. കുറ്റപത്രങ്ങൾ തിരക്കഥകളായി മാറിയതോടെ മുസ്ലിം സ്ഥാപനങ്ങളും ഭവനങ്ങളും കൊള്ളയടിച്ചതിനും തീവെച്ചതിനും എതിരെ നൽകിയ കേസുകളിൽ മുസ്ലിംകൾതന്നെ ജയിലുകളിൽ കഴിയേണ്ട സ്ഥിതിയുമായി.
ഫൈസൽ ഫാറൂഖിെൻറ ഉടമസ്ഥതയിലുള്ള രാജധാനി സ്കൂളിനുനേരെ സംഘ്പരിവാർ നടത്തിയ ആക്രമണത്തിനും തീവെപ്പിനും അറസ്റ്റ് ചെയ്ത് ജയിലിലടച്ച മുസ്തഫാബാദിലെ മുഹമ്മദ് ഇല്യാസ് അൻവറിെൻറ കേസ് അത്തരത്തിലൊന്നായിരുന്നു. കലാപവേളയിൽ ദുരിതാശ്വസവും ധനസഹായവും നൽകാൻ മുസ്ലിംലീഗിെനാപ്പംനിന്ന ഡൽഹി കെ.എം.സി.സി സൗജന്യ നിയമസഹായ വാഗ്ദാനവുമായി വടക്കുകിഴക്കൻ ഡൽഹിയിലേക്കിറങ്ങിയപ്പോഴാണ് ഇല്യാസിെൻറ സഹോദരീ ഭർത്താവ് സഹായം തേടിയത്.
െകാല്ലപ്പെട്ടവർക്ക് ലക്ഷം രൂപ വീതവും കൊല്ലപ്പെട്ടവരുടെ 10 മക്കൾക്ക് സ്കോളർഷിപ്പായി 25,000 രൂപ വീതവും എസ്.ഇ.എസ് സ്കൂൾ പുനർ നിർമാണത്തിനും പരിക്കേറ്റവർക്കും ജീവിതോപാധികൾ നഷ്ടമായവർക്കും അടിയന്തര ധനസഹായവും ലോക്ഡൗൺകാലത്തും റമദാനിലും ഭക്ഷ്യക്കിറ്റുകളുമാണ് മുസ്ലിംലീഗ് നൽകിയത്.
നിയമസഹായത്തിന് മുന്നിട്ടിറങ്ങിയ മലപ്പുറം എടവണ്ണയിലെ അഡ്വ. ആദിൽ സൈഫുദ്ദീനൊപ്പം ഇരകളുടെ വീടുകൾ കയറിയിറങ്ങിയപ്പോഴും കേസുകൾ മറ്റുള്ളവർ ഏറ്റെടുത്തുവെന്ന മറുപടി തന്നെയായിരുന്നു ആദ്യം ലഭിച്ചിരുന്നതെന്നും പിന്നീട് അവരിേങ്ങാട്ട് തന്നെ ആവശ്യപ്പെട്ടുവെന്നും കെ.എം.സി.സിയുടെ ജിഹാദ് പറഞ്ഞു. എഫ്.ഐ.ആറിൽ പേരുപോലുമില്ലാത്ത കുറ്റകൃത്യത്തിന് തെളിവുകളൊന്നുമില്ലാതെ അറസ്റ്റ് ചെയ്തതുകണ്ട് േമയ് 12ന് ആദ്യമായി ജാമ്യഹരജി പരിഗണിച്ച ഡൽഹി േകാടതി 14നുതന്നെ ജാമ്യം അനുവദിച്ച് തീർപ്പാക്കി.
പിറ്റേദിവസം ഇല്യാസിനെ മോചിപ്പിക്കാൻ ജാമ്യ ഉത്തരവുമായി ജയിലിലെത്തിയപ്പോഴേക്കും പുതുതായി മറ്റൊരു കഥയുണ്ടാക്കി ഒരു തീെവപ്പ് കേസിൽകൂടി പ്രതിയാക്കി. ഫൈസൽ ഫാറൂഖിെൻറ ഗുണ്ടസംഘത്തിലൊരാളായി തൊട്ടടുത്തുള്ള ഹിന്ദു മാനേജ്മെൻറ് സ്കൂൾ തകർത്തുവെന്നായിരുന്നു പുതിയ കേസ്. അതോടെ കീഴ്കോടതി ജാമ്യം നിഷേധിച്ചു. തുടർന്ന് ഹൈകോടതിയിൽ അഡ്വ. ആദിൽ സൈഫുദ്ദീൻ പ്രമുഖ സുപ്രീംകോടതി അഭിഭാഷകൻ കോളിൻ േഗാൺസാൽവസിനെ തന്നെയിറക്കി രണ്ടാമത്തെ കേസിലും ജാമ്യം കിട്ടിയേപ്പാഴേക്കും നിരപരാധിയായ ഇല്യാസ് ജയിലിൽ തള്ളിനീക്കിയത് ആറു മാസമാണ്.
ഹ്യൂമൻ റൈറ്റ്സ് ലോ നെറ്റ്വർക്കിെൻറ അഭിഭാഷകൻ എന്നനിലയിൽ സൗജന്യമായിത്തന്നെ കോളിൻ കേസ് വാദിച്ചുവെന്ന് അഡ്വ. ആദിൽ പറഞ്ഞു. ഒന്നിനു പിറകെ ഒന്നായി കള്ളക്കേസുകളിൽപ്പെട്ട് മാസങ്ങളായി ഡൽഹിയിലെ ജയിലുകളിൽ കഴിയുന്ന നൂറുകണക്കിനാളുകളിൽ ഒരാൾ മാത്രമാണ് ഇല്യാസ് എന്നും എത്രയോ പേർ ഇനിയും നിയമസഹായം കിട്ടാതെ ഡൽഹി ജയിലുകളിലുണ്ടെന്നും ആദിൽ തുടർന്നു. ശ്രദ്ധയിൽപ്പെട്ട പല കേസുകളിലും എഫ്.ഐ.ആർപോലും ഫയൽ ചെയ്തിരുന്നില്ലെന്നും എട്ടും പത്തും പരാതികളിൽ ഒരൊറ്റ എഫ്.െഎ.ആർ ഇട്ട് ഇരകളോട് അന്യായം കാണിച്ചുവെന്നും ആദിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.