ബാങ്ക്​ മാനേജ്​മെൻറ്​ പി.ജി ഡിപ്ലോമ

പുണെയിലെ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ബാങ്ക്​ മാനേജ്​മെൻറ്​ 2021-22 വർഷത്തെ ബാങ്കിങ്​​ ആൻഡ്​ ഫിനാൻഷ്യൽ സർവിസസ്​ മാനേജ്​മെൻറ്​ പി.ജി ഡിപ്ലോമ പ്രവേശനത്തിന്​ അപേക്ഷ ഓൺലൈനായി മാർച്ച്​ 20 വരെ സ്വീകരിക്കും. രണ്ടുവർഷത്തെ ഫുൾടൈം ​െറസിഡൻഷ്യൽ പ്രോഗ്രാമാണിത്​.

ബാങ്കിങ്​​-ധനകാര്യ സ്​ഥാപനങ്ങൾക്കാവശ്യമായ യുവ മാനേജർമാരെ സൃഷ്​ടിക്കുകയാണ്​ പാഠ്യപദ്ധതിയുടെ ലക്ഷ്യം. പഠിച്ചിറങ്ങിയവർക്കെല്ലാം 100 ശതമാനം പ്ലേസ്​മെൻറ്​ ട്രാക്ക്​ റെക്കോഡാണുള്ളത്​.

യോഗ്യത: പി.ജി.ഡി.എം (ബാങ്കിങ്​​ ആൻഡ്​ ഫിനാൻഷ്യൽ സർവിസസ്​) പ്രോഗ്രാം പ്രവേശനത്തിന്​ 50 ശതമാനം മാർക്കിൽ കുറയാതെ ബാച്ചിലേഴ്​സ്​ ബിരുദം നേടിയിരിക്കണം. സംവരണ വിഭാഗങ്ങൾക്ക്​ 45 ശതമാനം മാർക്ക്​ മതി. ഫൈനൽ ഡിഗ്രി പരീക്ഷയെഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. IIM-CAT 2020/XAT2021/ CMAT-2021 സ്​കോർ നേടിയിരിക്കണം.

വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.nibmindia.orgൽ ലഭ്യമാണ്​. വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ച്​ വേണം അപേക്ഷിക്കേണ്ടത്​.

സെലക്​ഷൻ: കാറ്റ്​/എക്​സാറ്റ്​/ഡിമാറ്റ്​ സ്​കോർ അടിസ്​ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഏപ്രിൽ മാസത്തിൽ റൈറ്റിങ്​​ എലിജിബിലിറ്റി/ഓറൽ കമ്യൂണിക്കേഷൻ ടെസ്​റ്റിനും അഭിമുഖത്തിനും ക്ഷണിക്കും.

കാറ്റ്​/എക്​സാറ്റ്​/ഡിമാറ്റ്​ സ്​കോറിന്​ 35 ശതമാനം, അക്കാദമിക്​ യോഗ്യതകൾക്ക്​ 25, റൈറ്റിങ്​​ എബിലിറ്റി ടെസ്​റ്റ്​/ഓറൽ കമ്യൂണിക്കേഷൻ, വ്യക്തിഗത അഭിമുഖം എന്നിവക്ക്​ 35 ശതമാനം, എക്​സ്​ട്രാ കരിക്കുലർ ആക്​ടിവിറ്റീസ്​, സ്​പോർട്​സ്​ മുതലായവയുടെ 5 ശതമാനം എന്നിങ്ങനെ വെയ്​റ്റേജ്​ നൽകിയാണ്​ അന്തിമ തെരഞ്ഞെടുപ്പ്​.

പാഠ്യപദ്ധതിയിൽ ബാങ്കിങ്​​/ധനകാര്യ മേഖലക്കാവശ്യമായ റിസ്​ക്​ മാനേജ്​മെൻറ്​, ​െക്രഡിറ്റ്​ മാനേജ്​മെൻറ്​, ഇക്കണോമിക്​സ്​, ഫിനാൻസ്​ ആൻഡ്​ അക്കൗണ്ടിങ്​​, ബാങ്കിങ്​​ സ്​റ്റഡീസ്​, ഇൻറർനാഷനൽ ഫിനാൻസ്​, ക്വാണ്ടിറ്റേറ്റിവ്​ ടെക്​നിക്​സ്​, ജനറൽ മാനേജ്​മെൻറ്​ ആൻഡ്​ സ്​ട്രാറ്റജി, ഫിനാൻഷ്യൽ മാർക്കറ്റ്​സ്​ ഹ്യൂമെൻ റിസോഴ്​സ്​ മാനേജ്​മെൻറ്​ മുതലായ വിഷയങ്ങൾ ഉൾപ്പെടും. നിലവിൽ രണ്ടുവർഷത്തെ പഠനത്തിന്​ വിവിധ ഇനങ്ങളിലായി 12 ലക്ഷം രൂപയാണ്​ ഫീസ്​.

വിദ്യാർഥികൾക്ക്​ ആവശ്യമുള്ളപക്ഷം പ്രമുഖ ദേശസാത്​കൃത ബാങ്കുകൾ വിദ്യാഭ്യാസ വായ്​പ നൽകും. കൂടുതൽ വിവരങ്ങൾക്ക്​ www.nibmindia.org സന്ദർശിക്കുക.

Tags:    
News Summary - bank management pg diploma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.