വിദൂരത്തല്ല സാധ്യതകൾ -വിദൂര വിദ്യാഭ്യാസത്തെക്കുറിച്ച്​ അറിയാം

വിദ്യാഭ്യാസം ജീവിതാവസാനം വരെയുള്ള പ്രക്രിയയാണ്. ജീവിതത്തിലെ ഓരോ നിമിഷത്തിലും നാം പുതിയ പുതിയ അറിവുകൾ സ്വായത്തമാക്കുന്നുണ്ട്. പലർക്കും ഹയർ സെക്കൻഡറി തലം വരെയോ ബിരുദതലം വരെയോ സ്​ഥിരമായി ക്ലാസിൽ പോയി പഠിക്കാൻ സാധിക്കൂ. തുടർന്ന് ജീവിതോപാധിക്കായി തൊഴിൽ മേഖല സ്വീകരിച്ച് മുന്നോട്ടു പോകും. ഇത്തരത്തിൽ ക്ലാസിൽപോയി പഠിക്കാനും ഉയർന്ന വിദ്യാഭ്യാസ യോഗ്യത കൈവരിക്കാനും സാധിക്കാത്തവർക്കുള്ള മാർഗമാണ് വിദൂര വിദ്യാഭ്യാസം.

എന്താണ് വിദൂര വിദ്യാഭ്യാസം?

പലരുെടയും മനസ്സിൽ ഇങ്ങനെ ഒരു ചോദ്യം ഉയരാം. ക്ലാസ്​ മുറിയും അധ്യാപകരും ഇല്ലാതെ സർവകലാശാലയിൽ നിന്ന് അയച്ചുകിട്ടുന്ന പഠനസാമഗ്രികൾ ഉപയോഗിച്ച് വിദ്യാർഥികൾ സ്വയം പഠിക്കുകയും പരീക്ഷയെഴുതി വിജയിക്കുകയുമാണ് വിദൂരവിദ്യാഭ്യാസ രീതി. പല കാരണങ്ങൾ കൊണ്ടും പഠനം പാതിവഴിയിലായി​േപ്പായവർക്ക് ഏറെ ആശ്വാസകരമാണ് വിദൂരവിദ്യാഭ്യാസം.

അരിസ്​റ്റോട്ടിൽ പറഞ്ഞതുപോലെ ''വിദ്യാഭ്യാസത്തി​െൻറ വേരുകൾ കയ്പ് നിറഞ്ഞതും ഫലം മധുരമുള്ളതുമാണ്''. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവർക്ക് ജോലി ചെയ്യുന്നതോടൊപ്പംതന്നെ ബിരുദവും ബിരുദാനന്തര ബിരുദവും നേടാൻ വിദൂര വിദ്യാഭ്യാസത്തിലൂടെ സാധിക്കുന്നു. ഇന്ദിര ഗാന്ധി ഓപ്പൺ യൂനിവേഴ്സിറ്റിക്കു പുറമെ, കേരള സർവകലാശാലയും എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളും വിവിധ കോഴ്സുകൾ വിദൂര വിദ്യാഭ്യാസത്തിലൂടെ നൽകുന്നുണ്ട്. വിദൂര വിദ്യാഭ്യാസം സാധ്യമാക്കുന്ന കേരളത്തിനു പുറത്തുള്ള സർവകലാശാലയാണ് അണ്ണാമലൈ, ഭാരതീയാർ തുടങ്ങിയവ.

വിദൂര വിദ്യാഭ്യാസ കൗൺസിൽ

1985ലാണ് ഇന്ത്യയിൽ ഡിസ്​റ്റൻസ്​ എജുക്കേഷൻ നിലവിൽവന്നത്. വിദൂര വിദ്യാഭ്യാസവും ഓപ്പൺ സർവകലാശാല രീതിയും േപ്രാത്സാഹിപ്പിക്കുക ലക്ഷ്യംവെച്ചാണ് ഇത് നിലവിൽവന്നത്. വിദൂര വിദ്യാഭ്യാസ കൗൺസിലി​െൻറ ആസ്​ഥാനം ന്യൂഡൽഹിയാണ്. മൂന്നുതരം സ്​ഥാപനങ്ങളാണ് പ്രധാനമായും വിദൂര വിദ്യാഭ്യാസത്തിലുള്ളത്, ഓപൺ യൂനിവേഴ്സിറ്റികൾ, കറസ്​പോണ്ടൻസ്​ യൂനിവേഴ്സിറ്റികൾ, ഡിസ്​റ്റൻസ്​ എജുക്കേഷൻ യൂനിവേഴ്സിറ്റികൾ. വിദൂര വിദ്യാഭ്യാസ രീതിയിൽ സർവകലാശാലകൾ ബിരുദ–ബിരുദാനന്തര കോഴ്സുകൾക്കൊപ്പം സർട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകളും നടത്തിവരുന്നു. ഇഗ്​നോ ക്ക് പുറമേ കേരള, മഹാത്മാ ഗാന്ധി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളും വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്തിവരുന്നു. അണ്ണാമലൈ സർവകലാശാല, ഭാരതിയാർ സർവകലാശാല തുടങ്ങി കേരളത്തിനു പുറത്തുള്ള സർവകലാശാലകളും ഇത്തരത്തിൽ കോഴ്സുകൾ നടത്തുന്നു.


വിദ്യാർഥികൾക്കായി ലേണേഴ്സ്​ സപ്പോർട്ട് കേന്ദ്രങ്ങളും ഒരുക്കുന്നുണ്ട്. പ്രിൻറ് സ്​റ്റഡി മെറ്റീരിയലുകൾ നൽകി ഹ്രസ്വ കാല കോഴ്സുകളാണ് കറസ്​പോണ്ടൻസ്​ യൂനിവേഴ്സിറ്റികൾ നൽകിവരുന്നത്. ഡിസ്​റ്റൻസ്​ എജുക്കേഷൻ സർവകലാശാലകൾ തെരഞ്ഞെടുക്കുമ്പോൾ കോഴ്സുകൾക്കുള്ള തൊഴിൽ സാധ്യതയും അംഗീകാരവും മനസ്സിലാക്കേണ്ടതുണ്ട്.

വിവിധ സർവകലാശാലകളും വിദൂരവിദ്യാഭ്യാസം വഴി നൽകുന്ന കോഴ്സുകളും

കേരള സർവകലാശാല

കേരള സർവകലാശാലയിൽ 1976ലാണ് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ ആരംഭിക്കുന്നത്. ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഡിസ്​റ്റൻസ്​ എജുക്കേഷൻ വഴിയാണ് ഇത്തരം കോഴ്സുകൾ നടത്തുന്നത്. ഓരോ കോഴ്സി​െൻറയും പ്രവേശനത്തിന്​ സർവകലാശാല നിർദേശിക്കുന്ന അടിസ്​ഥാനയോഗ്യതകൾ ഉണ്ടായിരിക്കണം. ഡിഗ്രി, പിജി േപ്രാഗ്രാമിന് ഒപ്പം സർട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകളും ചെയ്യാൻ അവസരമൊരുക്കുന്നുണ്ട്. പി.എസ്​.സിയും മറ്റു സർവകലാശാലകളും ഇത്തരം കോഴ്സുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.

ബി.എ ഇംഗ്ലീഷ്, മലയാളം, എക്കണോമിക്സ,് ഹിസ്​റ്ററി, പൊളിറ്റിക്കൽ സയൻസ,് സോഷ്യോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ(ബി.സി.എ) എന്നീ വിഷയങ്ങളിൽ ബിരുദം. മൂന്നു വർഷമാണ് കാലാവധി. കണക്ക് ഒരു വിഷയമായി പഠിച്ച് പ്ലസ്​ ടു ആണ് ബി.സി.എക്കുള്ള യോഗ്യത. മറ്റ് ബിരുദങ്ങൾക്ക് പ്ലസ്​ ടു ആണ് യോഗ്യത. ബി.സി.എ (കാലയളവ് മൂന്നുവർഷം)

എം.എ അറബിക്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഇക്കണോമിക്സ്​, ഹിസ്​റ്ററി, മ്യൂസിക്, ഫിലോസഫി, ഇസ്​ലാമിക് ഹിസ്​റ്ററി, പൊളിറ്റിക്കൽ സയൻസ്​, പബ്ലിക് അഡ്മിനിസ്​േട്രഷൻ, സോഷ്യോളജി എന്നീ വിഷയങ്ങൾ. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദം. രണ്ടുവർഷമാണ്​ കോഴ്​സ്​ കാലയളവ്.

എം.കോം ​േകാമേഴ്സ്-​ ബിരുദമാണ് യോഗ്യത, രണ്ടു വർഷം കാലാവധി.

എം.എസ്​സി- രണ്ടു വർഷം കാലാവധി. കണക്ക് ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ സയൻസ്, കണക്ക് എന്നീ വിഷയങ്ങൾ.

എം.എച്ച്.എ (Master of Hospital administration)- മൂന്നുവർഷമാണ് കാലയളവ്. ബിരുദാനന്തര ബിരുദമാണ് യോഗ്യത.

പി.ജി. ഡിപ്ലോമ ചൈൽഡ് അഡോളസെൻസ്​ ഫാമിലി കൗൺസലിങ്​, കമ്യൂണിക്കേഷൻ ജേണലിസം, ഏർലി ചൈൽഡ് കെയർ, സർവൈവർ േഗ്രാത്ത് ആൻഡ് ഡെവലപ്മെൻറ്, അഡോളസെൻസ്​ പീഡിയാട്രിക്സ്​, ഹ്യൂമൻ റിസോഴ്സ്​ മാനേജ്മെൻറ്, ഹെൽത്ത് ആൻഡ് ഹോസ്​പിറ്റൽ അഡ്മിനിസ്​േട്രഷൻ, ബ്യൂട്ടി തെറപ്പി, മാർക്കറ്റിങ്​ മാനേജ്മെൻറ്, ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെൻറ്, ടാക്സേഷൻ മാനേജ്മെൻറ്, ഫങ്​ഷനൽ ഹിന്ദി ട്രാൻസ്​ലേറ്റർ എന്നീ വിഷയങ്ങൾ. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത.

സർട്ടിഫിക്കറ്റ് കോഴ്സ്​ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്. അഞ്ചു മാസമാണ് കാലയളവ്. പ്ലസ്​ ടുവാണ് യോഗ്യത. Website: www.ideku.net


എം.ജി സർവകലാശാല

1989 ലാണ് ഇവിടെ വിദൂര വിദ്യാഭ്യാസം രൂപവത്​കൃതമായത്. സ്​കൂൾ ഓഫ് ഡിസ്​റ്റൻസ്​ എജുക്കേഷ​െൻറ കീഴിലാണ് പ്രവർത്തനം. ബി.എഫ്.ടി, ബി.എ സോഷ്യോളജി, ബി.സി.എ, ബി.എസ്​സി കമ്പ്യൂട്ടർ സയൻസ്​, ലൈബ്രറി സയൻസ്​ എന്നീ ബിരുദ കോഴ്സുകൾ നടത്തിവരുന്നു. എൽ.എൽ.എം, എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എസ്​.സി ഐ.ടി, എം.കോം, എം.എസ്​.സി മാത്തമാറ്റിക്സ്​, എം.എ മൾട്ടിമീഡിയ, എം.എ സോഷ്യോളജി എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളും വിദൂര വിദ്യാഭ്യാസത്തിനു കീഴിൽ നടത്തിവരുന്നുണ്ട്.

വിലാസം:  സ്​കൂൾ ഓഫ് ഡിസ്​റ്റൻസ്​ എജുക്കേഷൻ, മഹാത്മാ ഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ്​(പോസ്​റ്റ്​), കോട്ടയം, പിൻ: 686560 ഫോൺ: 0481–2730491/2733238. Website: www.mgu.ac.in

കണ്ണൂർ സർവകലാശാല

2002ലാണ് കണ്ണൂർ യൂനിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസം ആരംഭിക്കുന്നത്. ബികോം ആണ് ആദ്യമായി തുടങ്ങുന്നത്.

ഇംഗ്ലീഷ്, ആന്ത്രപ്പോളജി, മലയാളം അഫ്​ദലുൽ ഉലമ, പൊളിറ്റിക്കൽ സയൻസ്​, സോഷ്യോളജി, കോമേഴ്സ്​, മാത്തമാറ്റിക്സ്​, ബിസിനസ്​ അഡ്മിനിസ്​േട്രഷൻ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ബിരുദവും ഇംഗ്ലീഷ്, അറബിക്, പൊളിറ്റിക്കൽ സയൻസ്​, കോമേഴ്സ്​, ബിസിനസ്​ അഡ്മിനിസ്​േട്രഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദവും കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസത്തിലൂടെ നൽകിവരുന്നുണ്ട്.

വിലാസം: സ്​കൂൾ ഓഫ് ഡിസ്​റ്റൻസ്​ എജുക്കേഷൻ, കണ്ണൂർ യൂനിവേഴ്സിറ്റി, മങ്ങാട്ടുപറമ്പ്, കണ്ണൂർ–670567, ഫോൺ: 04988278235 Website: www.sde.kannuruniversity.ac.in

കാലിക്കറ്റ് സർവകലാശാല

1981ലാണ് കാലിക്കറ്റ് സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസ വിഭാഗം ആരംഭിക്കുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്​റ്ററി, സോഷ്യോളജി, അറബിക്, ഫിലോസഫി, ഇക്കണോമിക്സ്​, തമിഴ് എന്നീ വിഷയങ്ങളിൽ ബിരുദവും ബി.കോം, ബാച്ചിലർ ഓഫ് മൾട്ടിമീഡിയ കമ്യൂണിക്കേഷൻ, ബി.എസ്​.സി സൈക്കോളജി കോഴ്സുകളും കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസത്തിലുണ്ട്.

ബിരുദാനന്തര ബിരുദം

മലയാളം, ഇംഗ്ലീഷ്, അറബിക്, ഹിന്ദി, സംസ്​കൃതം, ഹിസ്​റ്ററി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്​, ഫിലോസഫി, ഇക്കണോമിക്സ്​, മാത്തമാറ്റിക്സ്​, ​േകാമേഴ്സ്​, ബിസിനസ്​ അഡ്മിനിസ്​േട്രഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദവും സർവകലാശാല നൽകുന്നു.

ഡിപ്ലോമ കോഴ്​സുകൾ

മൾട്ടിമീഡിയ, വെബ് ടെക്നോളജി, ടി.വി േപ്രാഗ്രാം െപ്രാഡക്ഷൻ തുടങ്ങിയവയിൽ പി.ജി ഡിപ്ലോമ കോഴ്സും മൾട്ടിമീഡിയ, ആനിമേഷൻ, ഹോട്ടൽ മാനേജ്മെൻറ്, ആർക്കിടെക്ചറൽ വിഷ്വലൈസേഷൻ എന്നിവയിൽ ഡിപ്ലോമ കോഴ്സുകളും കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസം വഴി നൽകുന്നുണ്ട്.

ഡയറക്ടർ, സ്​കൂൾ ഓഫ് ഡിസ്​​റ്റൻസ്​ എജുക്കേഷൻ, യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി പി.ഒ, മലപ്പുറം

ഫോൺ: 0494–2407355 Website: www.sdeuoc.ac.in

ഇഗ്​നോ

ഇന്ദിര ഗാന്ധി നാഷനൽ ഓപ്പൺ യൂനിവേഴ്സിറ്റിയിലേക്കുള്ള പ്രവേശന അറിയിപ്പ് വരുന്നത് ​േമയിലാണ്. നവംബർ, ഡിസംബർ മാസത്തോടെ പ്രവേശനം സംബന്ധിച്ച് അറിയിപ്പും പഠന സാമഗ്രികളും ലഭിക്കും. അധ്യയന വർഷം തുടങ്ങുന്നത് ജനുവരിയിലാണ്.

Indira Gandhi National Open niversity. Maidan Garhi, New Delhi - 110068. Website: www.ignou.ac.in

ഇക്കാര്യങ്ങൾ മനസ്സിൽ വെക്കാം

  • റഗുലർ കോളജിൽനിന്ന് കോഴ്സ്​ പൂർത്തിയായവർക്ക് ആയിരിക്കും ജോലി, അഭിമുഖം തുടങ്ങിയവയിൽ മുൻഗണന.
  • ആഴത്തിലും വിപുലവുമായ പഠനം വിദൂര വിദ്യാഭ്യാസത്തിലൂടെ ലഭിക്കുകയില്ല.
  • വിദൂരവിദ്യാഭ്യാസം തെരഞ്ഞെടുക്കുമ്പോൾ റെഗുലർ കോളജുകളിൽ കിട്ടുന്ന ക്ലാസുകൾ ഒന്നും ലഭിക്കുകയില്ല
  • വിദൂര വിദ്യാഭ്യാസം വഴി കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ സർവകലാശാലയും മികച്ച കോഴ്സുകളും തിരഞ്ഞെടുക്കുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്തണം. പി.എസ്​.സി അംഗീകൃതമാണോ എന്ന് ശ്രദ്ധിക്കാൻ മറക്കരുത്.
  • മറ്റു സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ​െത്തക്കാൾ എന്തുകൊണ്ടും ഇഗ്​നോയുടെ സെൻററുകളിൽ ചേരുന്നതാണ് സുരക്ഷിതം.
Tags:    
News Summary - distance education in universities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.