കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് കോഴിക്കോടിൽനിന്ന് (ഐ.െഎ.എം.കെ) പഠിച്ചിറങ്ങിയ വിദ്യാർഥികൾക്കെല്ലാം പ്രമുഖ കമ്പനികളിൽ ജോലി. 459 വിദ്യാർഥികളെ തേടി 137 കമ്പനികളാണ് ഓൺലൈനായി കാമ്പസ് റിക്രൂട്ട്മെൻറിനെത്തിയത്. 22.5 ലക്ഷമാണ് ഉയർന്ന വാർഷിക ശമ്പളം.
റിക്രൂട്ട്മെൻറിൽ പങ്കെടുത്ത പകുതി വിദ്യാർഥികൾക്കായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമടക്കം ശരാശരി 28.9 ലക്ഷം രൂപ ഒരുവർഷം അതത് കമ്പനികൾ ചെലവഴിക്കും. കഴിഞ്ഞ വർഷത്തെക്കാൾ 8.1 ശതമാനം കൂടൂതലാണിത്.കൺസൽട്ടിങ് രംഗത്തേക്ക് 32.7 ശതമാനം വിദ്യാർഥികളെയാണ് തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷത്തെക്കാൾ 12.5 ശതമാനം കൂടുതലാണിത്.
അക്സഞ്ചർ, ബെയ്ൻ ആൻഡ് കമ്പനി, ബി.സി.ജി, ബ്ലൂ യോണ്ടർ, കോഗ്നിസൻറ് ബിസിനസ് കൺസൽട്ടിങ്, ഡെലോയ്, ഇൻഫോസിസ് കൺസൽട്ടിങ്, പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് തുടങ്ങിയ കൺസൽട്ടിങ് മേഖലയിലെ കമ്പനികളാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുത്തത്.ബാങ്കിങ്, ധനകാര്യ മേഖലകളിലെ കമ്പനികൾ 21.5 ശതമാനം പേരെ ജോലിക്കെടുത്തു. ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, ബ്ലാക്ക് റോക്ക്, സിറ്റി ബാങ്ക്, ഡ്യൂഷെ ബാങ്ക് തുടങ്ങിയ നിരവധി പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലാണ് ജോലി ലഭിച്ചത്. 15.25 ശതമാനം പേർക്ക് ജോലി കിട്ടിയത് സെയിൽസ് ആൻഡ് മാർക്കറ്റിങ് മേഖലയിലാണ്.
ഏഷ്യൻ പെയിൻറ്സ്, ബജാജ് ഓട്ടോ, കാസിയോ ഇന്ത്യ, െലനോേവാ, സാംസങ്, ഷവോമി, നെസ്ലെ തുടങ്ങിയ കമ്പനികൾ റിക്രൂട്ട് ചെയ്തവയിൽപെടും.ഐ.ടി അനലിറ്റിക്സിൽ 16.8ഉം ഓപറേഷൻസ് കമ്പനികളിൽ 8.3ഉം ശതമാനം ഐ.ഐ.എമ്മുകാർക്ക് ജോലി ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.