കോട്ടയം: കേരളത്തിലെ വിപുലമായ ഹയർ സെക്കൻഡറി വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച് അറിവ് പകരാൻ 'മാധ്യമ'ത്തിെൻറ ആതിഥേയത്വത്തിൽ കോട്ടയം സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂൾ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു.
ഈ മാസം 27ന് (ശനിയാഴ്ച) രാത്രി എട്ടിനാണ് പരിപാടി. എവിടെ പ്ലസ് ടുവിന് അഡ്മിഷൻ എടുക്കണം, എൻട്രൻസ് കോച്ചിങ് റെസിഡൻഷ്യൽ ബാച്ചിൽ േചരണോ, എൻട്രൻസ് കോച്ചിങ് പ്ലസ് ടുവിനു ശേഷം മതിയോ തുടങ്ങിയ ചോദ്യങ്ങൾക്ക് വിദഗ്ധർ ഉത്തരം നൽകും. കാലഘട്ടത്തിെൻറ പ്രത്യേകതകൾ ഉൾക്കൊണ്ടും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയും ഉയരങ്ങൾ കീഴടക്കാൻ എങ്ങനെ കുട്ടികളെ പ്രാപ്തരാക്കാം എന്ന് വെബിനാർ ചർച്ച ചെയ്യും.
നൂതന വിജ്ഞാനവും ജീവിത വിജയവും എന്ന വിഷയത്തിൽ റവ. ഫാ. ഡോ. ഷിജു തോമസ്, ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് െഡപ്യൂട്ടി ഡയറക്ടർ (അക്കാദമിക്) സഞ്ജയ് കുമാർ ശർമ, സ്കൂൾ പ്രിൻസിപ്പൽ പി. ബിന്ദു എന്നിവർ സംസാരിക്കും. രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക: madhyamam.com/eduwebinar. ഫോൺ: +91 9446899454.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.