തിരുവനന്തപുരം: ഒ.എം.ആർ പരീക്ഷകൾ സെപ്റ്റംബർമുതൽ പുനരാരംഭിക്കാൻ പി.എസ്.സി ഒരുങ്ങുന്നു. കോവിഡിനെതുടർന്ന് മാറ്റിവെച്ച പരീക്ഷകളാണ് ആദ്യം നടത്തുക. മാർച്ച് , ഏപ്രിൽ, മേയ് മാസങ്ങളിലെ മാറ്റിവെച്ച പരീക്ഷകൾക്ക് പുതിയ തീയതി നിശ്ചയിക്കാനും പരീക്ഷാകേന്ദ്രങ്ങൾ കണ്ടെത്താനും തിങ്കളാഴ്ച ചേർന്ന കമീഷൻ യോഗം പരീക്ഷാവിഭാഗത്തിന് നിർദേശം നൽകി. 1000ന് താഴെ അപേക്ഷകരുള്ള പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പി.എസ്.സി പരീക്ഷാകേന്ദ്രത്തിൽ നടത്തും. ആരോഗ്യം, പൊലീസ് തുടങ്ങി പ്രധാന വകുപ്പുകളിലെ തസ്തികകളിലേക്കുള്ള പരീക്ഷകൾക്ക് മുൻഗണന നൽകും. കെ.എ.എസ് പ്രാഥമിക പരീക്ഷയുടെ ഫലം രണ്ടാഴ്ചക്കുള്ളിൽ പ്രസിദ്ധീകരിക്കാനാകും. വനിതാ പൊലീസിെൻറ റാങ്ക്പട്ടികയും ഉടന്‍ പ്രസിദ്ധീകരിക്കും. അവശേഷിക്കുന്ന കായികപരീക്ഷ പൂര്‍ത്തിയാക്കി വിജയിക്കുന്നവരെ റാങ്ക്പട്ടികയില്‍ പിന്നീട് കൂട്ടിച്ചേര്‍ക്കാനും തീരുമാനിച്ചു.
സര്‍വകലാശാല കമ്പ്യൂട്ടര്‍ അസിസ്റ്റൻറിന് 2000 പേരുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. വനിതാ ശിശുവികസനവകുപ്പില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നിയമനത്തിന് 1200 പേരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. 600 പേരെ മുഖ്യപട്ടികയില്‍ ഉള്‍പ്പെടുത്തും.
ആരോഗ്യവകുപ്പില്‍ മെഡിക്കല്‍ റെക്കോഡ്സ് ലൈബ്രേറിയന്‍, ഹൈസ്‌കൂള്‍ അസിസ്റ്റൻറ് സോഷ്യൽ സയന്‍സ് തമിഴ് മീഡിയം തസ്തികകള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും. കെണ്ടയ്ൻമെൻറ് സോണിനെതുടർന്ന് അടച്ചിട്ട പി.എസ്.സി ആസ്ഥാനത്ത് ബുധനാഴ്ചമുതൽ അഭിമുഖ, വകുപ്പുതല പരീക്ഷകൾ ആരംഭിക്കും. ക്വാറൻറീനിൽ കഴിയുന്നവർക്കും മറ്റ് രോഗബാധയുള്ളവർക്കും അഭിമുഖത്തിനുള്ള തീയതി മാറ്റിനൽകും. അതിന് ഉദ്യോഗാർഥികൾ പ്രത്യേകം അപേക്ഷ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.