ദുബൈ: അറിവും ആഹ്ളാദവും സമന്വയിപ്പിച്ച് അവസരങ്ങളിലേക്ക് വഴിതുറക്കുന്ന ഗൾഫ് ലോകത്തെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ കരിയർ ഗൈഡൻസ് മേളയായ 'എജുകഫേ' ആറാം സീസൺ തുടങ്ങി. ഇന്ത്യയിലെയും ജി.സി.സി രാജ്യങ്ങളിലെയും ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കാളികളാവുന്ന എജുകഫേ ഇന്നും നാളെയുമായി വെർച്വൽ പ്ലാറ്റ്ഫോമിലാണ് നടക്കുന്നത്. ഓരോ ദിവസങ്ങളിലും മാറ്റങ്ങൾക്ക് വിധേയമാകുന്ന പഠനരംഗവും തൊഴിൽ മേഖലയും തീർക്കുന്ന വൈവിധ്യങ്ങൾ അറിയുന്നതിനും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾക്ക് അറുതി വരുത്തുന്നതിനുമുള്ള മികച്ച അവസരമാണിത്.
സിവിൽ എഞ്ചിനീയറിങ് പഠിച്ച് കെട്ടിടം പണിയുന്ന കാലത്ത് നിന്ന് ത്രീഡി പ്രിൻറിംഗിൽ വീടുകളും കെട്ടിടങ്ങളും പ്രിൻറ് ചെയ്തെടുക്കാവുന്ന വിധത്തിലാണ് ടോപ് ഗിയറിലാണ് മാറ്റത്തിെൻറ സ്പീഡ്. ഫോട്ടോ നോക്കി യന്ത്രമനുഷ്യനെന്ന് കൗതുകത്തോടെ പറഞ്ഞിരുന്നിടത്തു നിന്ന് കുതിപ്പ് തുടരുന്നത്, റോബോട്ടിക്സ് വിഷയം സർവകലാശാല കരിക്കുലത്തിൽ ഉൾപെടുത്തിയിരിക്കുന്ന കാലത്തിലേക്കാണ്.
നിറമുള്ള സ്വപ്നങ്ങളിലേക്ക് മനോരാജ്യത്തിലേറി സഞ്ചരിക്കാനുള്ള കൗതുകം ആർടിഫിഷ്യൽ ഇൻറലിജൻസി എന്ന പേരിലാണ് പുതുലോകത്ത് വിസ്മയങ്ങൾ തീർക്കുന്നത്. ഭാവിയിൽ എന്തായിരിക്കും ആധിപത്യം സ്ഥാപിക്കുകയെന്നതിനെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാൻ അവസരങ്ങളും സാധ്യതകളും സംബന്ധിച്ച വിവരങ്ങളുടെ വാതിൽ തുറന്നിടുകയാണ് എജ്യുകഫേ.
മികച്ച കരിയർ തിരഞ്ഞെടുപ്പ് കേവലമൊരു ചടങ്ങല്ല, ഒട്ടേറെ അനാവശ്യഘടകങ്ങളെ തിരസ്കരിക്കൽ കൂടിയാണിത്. ലോകത്തിലെ മികച്ച സർവകലാശലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നവയുടെ 20ൽപ്പരം സ്റ്റാളുകളിൽ വിദ്യാർഥികൾക്ക് വെർച്വൽ ടൂർ നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. www.myeducafe.com വെബ്സൈറ്റ് വഴി കാണാം.
ഇന്നത്തെ സെഷനുകൾ
എജ്യുകഫേയുടെ ആദ്യദിവസമായ ഇന്ന് യു.എ.ഇ സമയം രാവിലെ 10 മുതൽ (ഇന്ത്യൻ സമയം 11.30) സെഷനുകൾ ആരംഭിക്കും. 'Prepare a Nutrition future'എന്ന വിഷയത്തിൽ ആസ്റ്റർ ഹോസ്പിറ്റൽ ഡയറ്റീഷൻ ജനനി സംവദിക്കും. തുടർന്ന് 'A Talk on Futuristic Job'വിഷയം ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ പങ്കുവെക്കും.
വൈകുന്നേരം 4.30ന് നടക്കുന്ന ഉദ്ഘാടന സെഷനിൽ ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ് പങ്കെടുക്കും. ഈ സെഷനിൽ "The Pursuit of passion"വിഷയത്തിൽ വയനാട് കലക്ടർ ഡോ. അദീല അബ്ദുല്ല ഐ.എ.എസ്, "Harness the power within"വിഷയത്തിൽ ആരതി സി രാജരത്നം എന്നിവരും സംവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.