ഇംഫാൽ: മണിപ്പൂരിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്. 11 സീറ്റിൽ മാത്രമാണ് ലീഡ്. കഴിഞ്ഞതവണ 28 സീറ്റുമായി ഏറ്റവും വലിയ കക്ഷിയായിരുന്നു കോൺഗ്രസ്. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് നമീരക്പാം ലോകെൻ സിങ് അടക്കം പിന്നിലാണ്. നമ്പോൾ മണ്ഡലത്തിൽനിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്.
അവസാന റിപ്പോർട്ട് ലഭിക്കുമ്പോൾ 25 സീറ്റുകളിൽ ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. നാഷണൽ പീപ്പിൾസ് പാർട്ടിക്ക് 13 സീറ്റിൽ ലീഡുണ്ട്. എൻ.പി.എഫ് നാല് സീറ്റിലും ജെ.ഡി.യു മൂന്ന് സീറ്റിലും മുന്നിട്ട് നിൽക്കുന്നു.
ഏഴ് റൗണ്ട് എണ്ണിത്തീരുമ്പോൾ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് 17,782 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. കോൺഗ്രസിലെ പി. ശരത് ചന്ദ്രയാണ് ഏക എതിരാളി.
തൗബാലിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഒക്രം ഇബോബി സിങ് 1225 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. മാവോ, ഫുങ്യാർ, തെങ്‌നൗപൽ, ഉഖ്രുൽ എന്നിവിടങ്ങളിലാണ് എൻ.പി.എഫ് മുന്നിട്ടുനിൽക്കുന്നത്.
ഭൂരിപക്ഷത്തിനാവശ്യമായ 31 എന്ന സംഖ്യയിലേക്ക് ഇതുവരെ ബി.ജെ.പിക്ക് എത്താനായിട്ടില്ല. എൻ.പി.പി പോലുള്ള പാർട്ടികളുമായി ചേർന്ന് മാത്രമേ ബി.ജെ.പിക്ക് ഭരണത്തിലേറാൻ സാധിക്കൂ എന്നാണ് ഇപ്പോഴത്തെ നില സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.