തിരുവനന്തപുരം: എ.ഐ.സി.സി മാധ്യമ വക്താവ് ഷമ മുഹമ്മദിന് കണ്ണൂർ നിയമസഭ മണ്ഡലത്തിൽ ഇരട്ടവോട്ട്. കണ്ണൂർ നിയമസഭ മണ്ഡലത്തിലെ 89ാം ബൂത്തിലാണ് രണ്ടുവോട്ടുകളും.
ഒന്നിൽ പിതാവിന്‍റെ പേരും മറ്റൊന്നിൽ ഭർത്താവിന്‍റെ പേരുമാണ് വിലാസത്തോടൊപ്പം നൽകിയിരിക്കുന്നത്. 89ാം ബൂത്തിലെ 532ാം നമ്പർ വോട്ടറായ ഷമ മുഹമ്മദിന്‍റെ വിലാസത്തോടൊപ്പം പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരാണ് നൽകിയിരിക്കുന്നത്. ഇതേ ബൂത്തിലെ 125ാം നമ്പർ വോട്ടർ കൂടിയായ ഷമ വിലാസത്തോടൊപ്പം ഭർത്താവ് കെ.പി. സോയ മുഹമ്മദിന്‍റെ പേരാണ് നൽകിയിരിക്കുന്നത്.
ഇരട്ടവോട്ട് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഷമ മുഹമ്മദിനെതിരെ നടപടിയെടുക്കുമോയെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ ചോദിച്ചു.
സംസ്ഥാനത്ത് മുഴുവൻ ഇരട്ടവോട്ടുകൾ വ്യാപകമാണെന്ന ആരോപണവുമായി ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ തെരഞ്ഞെടുപ്പ് കമീഷൻ ഇത് ശരിവെക്കുകയും ചെയ്തു. എന്നാൽ ആരോപണമുന്നയിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസ് എം.എൽ.എ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യക്കും പെരുമ്പാവൂരിലും മുവാറ്റുപുഴയിലും ഇരട്ടവോട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. കൂാതെ ചെന്നിത്തലയുടെ മാതാവ് ദേവകിയമ്മക്കും കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാർഥി ഡോ. എസ്.എസ് ലാലിനും ഇരട്ടവോട്ടുകളുണ്ടെന്ന് കണ്ടെത്തിയതും പ്രതിപക്ഷ നേതാവിന് തന്നെ തിരിച്ചടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.