തിരുവനന്തപുരം: യന്ത്രത്തിലായ ജനവിധി അറിയാൻ ഇനിയും 24 ദിവസം കാത്തിരിക്കണമെങ്കിലും സാധ്യതകൾ കൂട്ടിയും കിഴിച്ചും വിജയം അവകാശപ്പെട്ട് മുന്നണികൾ.
ഭരണം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. അധികാരം നിലനിർത്താനാകുമെന്നതിൽ ഇടതുമുന്നണിക്ക് സംശയമില്ല. നേമം നിലനിർത്തുമെന്നും കൂടുതൽ സീറ്റ് നേടുമെന്നും ബി.ജെ.പി അവകാശപ്പെടുന്നു. പോളിങ് ശതമാനത്തിെല നേരിയ കുറവിൽ എല്ലാവർക്കും ആശങ്കയുണ്ട്.
വമ്പൻ വിജയമെന്ന അവകാശവാദത്തിലാണ് യു.ഡി.എഫ് നേതാക്കൾ. 80-85 സീറ്റ് നേടി അധികാരം തിരിച്ചുപിടിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. പോളിങ് ദിനത്തിൽ ശബരിമല വിഷയം ഉയർന്നത് ഗുണം ചെയ്തു. സർക്കാറിനെതിരെ ഉയർത്തിയ വിഷയങ്ങൾ ജനങ്ങളിലെത്തിക്കാനായി.
ആഴക്കടൽ മത്സ്യബന്ധന വിവാദം തീരദേശത്തെ സ്വാധീനിച്ചു. പുതുമുഖങ്ങളെ സ്ഥാനാർഥികളാക്കിയത് ജനം അംഗീകരിച്ചു. ഇരട്ടവോട്ട് വിഷയം ഉന്നയിച്ചതുവഴി തെറ്റായ വോട്ട് കുറേയൊക്കെ തടയാനായതും പ്രതീക്ഷ നൽകുന്നെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു.
ബൂത്തുതല വിലയിരുത്തൽ ആരംഭിച്ച സി.പി.എം ഭരണത്തുടർച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ്. ഭരണവിരുദ്ധവികാരം ഉണ്ടായില്ല. യു.ഡി.എഫ് കേന്ദ്രങ്ങളിൽ പോളിങ് ഉയർന്നിട്ടില്ല. സർക്കാറിെൻറ ഭരണനേട്ടം ജനങ്ങളിലെത്തിക്കാനായി. ക്ഷേമരംഗത്തും വികസനരംഗത്തും നടത്തിയ നേട്ടങ്ങൾ വോട്ടായി മാറി. തെരഞ്ഞെടുപ്പ് ദിവസത്തെ ശബരിമല വിവാദം കാര്യമായി ഏശില്ല. ഇടത് ശക്തികേന്ദ്രങ്ങളിൽ ചോർച്ച വന്നില്ലെന്നും അവർ വിലയിരുത്തുന്നു. ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിച്ചെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘൻ ആരോപിച്ചു.
ജയസാധ്യതയുള്ള പല മണ്ഡലങ്ങളിലും ഇടത്-യു.ഡി.എഫ് ക്രോസ് വോട്ടിങ് ഉണ്ടായോ എന്ന് ബി.ജെ.പി ആശങ്കപ്പെടുന്നു. ഇക്കുറി എല്ലാ മണ്ഡലത്തിലും വോട്ടുശതമാനം വർധിപ്പിക്കാനാകുമെന്ന് അവർ കണക്കാക്കുന്നു. വോെട്ടടുപ്പിന് പിന്നാലെ മഞ്ചേശ്വരം മണ്ഡലത്തിൽ പരാജയ ആശങ്ക പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തുവന്നു.
പ്രവർത്തകരിൽനിന്ന് ലഭിക്കുന്ന വിവരം പരിഭ്രാന്തിയുണ്ടാക്കുന്നെന്നും ബി.ജെ.പി ജയിച്ചാൽ ഉത്തരവാദി പിണറായി ആണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം മുല്ലപ്പള്ളിയുടെ ആശങ്കയെ അവിടത്തെ യു.ഡി.എഫ് സ്ഥാനാർഥിയും എം.പിയും തള്ളി.
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ലഭ്യമായ കണക്ക് പ്രകാരം 74.04 ശതമാനം പോളിങ്. തപാൽവോട്ടിെൻറ കണക്ക് കൂടി വരുേമ്പാൾ ശതമാനം വീണ്ടും ഉയരും.38 മണ്ഡലങ്ങളിൽ കഴിഞ്ഞതവണ േപാളിങ് 80 കടന്നിരുന്നു. ഇക്കുറി ആറ് മണ്ഡലങ്ങളിൽ മാത്രമാണ് 80 കടന്നത്.
2016 ൽ മൊത്തം പോളിങ് 77.35 ശതമാനമായിരുന്നു. നിലവിൽ അതിനെക്കാൾ 3.31 ശതമാനം കുറവാണ്. എന്നാൽ, അന്തിമ കണക്കിൽ കുേറക്കൂടി ഉയരും. ഏറ്റവും കൂടുതൽ പോളിങ് േകാഴിക്കോട് ജില്ലയിലാണ്-78.42 ശതമാനം. കുറവ് പത്തനംതിട്ട ജില്ലയിൽ- 67.18 ശതമാനം.
എല്ലാ ജില്ലകളിലും കഴിഞ്ഞതവണത്തെക്കാൾ പോളിങ് കുറവാണ്. അപൂർവം മണ്ഡലങ്ങളിൽ മാത്രമേ പോളിങ് കൂടിയിട്ടുള്ളൂ. എന്നാൽ, തപാൽ വോട്ട് വരുേമ്പാൾ ഇതിൽ മാറ്റം വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.