തൃശൂർ: പ്രചാരണം പാരമ്യത്തിൽ എത്തിനിൽക്കെ, കോവിഡ് മാനദണ്ഡ ലംഘനം വ്യാപകം. ദേശീയ നേതാക്കളടക്കം ചട്ടം ലംഘിക്കുേമ്പാഴും ആരോഗ്യവകുപ്പ് നടപടികൾ കാര്യക്ഷമമല്ല.
തദ്ദേശ തെരെഞ്ഞടുപ്പുകാലത്തെ പോലെ വകുപ്പ് നടപടികളുമായി രംഗത്തില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ നേരിയ തോതിൽ കോവിഡ് കൂടിയത് ഒഴിച്ചാൽ വകുപ്പിെൻറ പ്രവർത്തനങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് വ്യാപനത്തെ ചെറുത്തു തോൽപിച്ചത്.
എന്നാൽ, കോവിഡ് പ്രതിദിന വ്യാപനം കുറഞ്ഞതും വാക്സിനേഷൻ നടപടികൾ പുരോഗമിക്കുന്നതിനാലും കാര്യമായ ബോധവത്കരണ പ്രവർത്തനങ്ങളിൽ ഇത്തവണ അധികൃതരെ കാണാനില്ല.
പ്രവർത്തകരാരും സാമൂഹിക അകലം ആരും പാലിക്കുന്നില്ല. മാസ്ക് ശാസ്ത്രീയമായി ധരിച്ച് വോട്ടുതേടുന്നവരും അപൂർവമാണ്. സാനിറ്റൈസർ കൊണ്ടുനടക്കുന്നതാണ് ഏക പ്രതിരോധ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.