കോഴിക്കോട്: മത്സരിക്കാൻ ആഗ്രഹം സൂചിപ്പിച്ചിരുന്നെങ്കിലും വി. മുരളീധരന് ഇത്തവണ പ്രചാരണത്തിനാണ് ബി.ജെ.പിയിൽ അവസരം ലഭിച്ചത്. വിവിധയിടങ്ങളിൽ പ്രചാരണത്തിനിറങ്ങി രംഗം െകാഴുപ്പിക്കുന്ന വിദേശകാര്യ സഹമന്ത്രി വെള്ളിയാഴ്ച വൈകീട്ട് മുതൽ രാത്രി വരെ കോഴിേക്കാട് ജില്ലയിലെ യോഗങ്ങളിലും റോഡ്ഷോകളിലും സജീവമായി സാന്നിധ്യമറിയിച്ചു. കടവ് റാവിസ് ഹോട്ടലിൽ ദൃശ്യമാധ്യമപ്രവർത്തകർക്ക് മുന്നിലാണ് 'പ്രചാരണം' തുടങ്ങിയത്. കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ തീരുമാനിച്ചതിനെക്കുറിച്ചായിരുന്നു ചോദ്യങ്ങൾ.
പിന്നീട് പൊറ്റമ്മൽ ജങ്ഷനിലേക്കായിരുന്നു വി. മുരളീധരെൻറ യാത്ര. കോഴിക്കോട് സൗത്ത് മണ്ഡലം ബി.ജെ.പി സ്ഥാനാർഥിയും നഗരസഭ കൗൺസിലറുമായ നവ്യ ഹരിദാസിെൻറ പ്രചാരണയോഗം. കടവ് േഹാട്ടലിൽനിന്ന് 'ബൈറ്റ്' കിട്ടാത്തവരടക്കം മാധ്യമപ്രവർത്തകർക്ക് മുന്നിൽ വീണ്ടും മുരളീധരൻ. പൊറ്റമ്മലിൽനിന്ന് പുതിയറ ഭാഗത്തേക്കുള്ള എസ്.കെ പൊറ്റെക്കാട് റോഡിനരികലെ മരത്തണലിൽ കേന്ദ്രമന്ത്രി റെഡിയായി നിന്നു. തലശ്ശേരിയിൽ എൻ.ഡി.എക്ക് സ്ഥാനാർഥിയില്ലാത്തതിനെ കുറിച്ചുള്ള കുനുഷ്ട് ചോദ്യത്തോട് 'പാർട്ടി തീരുമാനിക്കും' എന്നു ചിരിച്ചുെകാണ്ട് ഒഴിഞ്ഞുമാറിയുള്ള മറുപടി. സെൽഫിയെടുക്കാൻ ചില യുവാക്കളെത്തി. ഇതിനിടെ 'മാധ്യമ'ത്തോട് അൽപനേരം. തെരഞ്ഞെടുപ്പിൽ വളരെ നല്ല സാധ്യതയുണ്ടെന്ന് മുരളീധരൻ. ''രണ്ടു മുന്നണികളെയും ജനങ്ങൾക്ക് മടുത്തിരിക്കുകയാണ്. സ്വാഭാവികമായും ബി.ജെ.പിക്കാണ് മുന്നേറ്റമുണ്ടാകുക. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ വർധിപ്പിച്ച ഒരേെയാരു പാർട്ടിയും ബി.ജെ.പിയാണ്. ആരു ഭരണത്തിലേറുമെന്നാണ് വിലയിരുത്തൽ എന്നു ചോദിച്ചാൽ, 'അതിനല്ലേ തെരഞ്ഞെടുപ്പ്' എന്ന തർക്കുത്തര മറുപടിയും. അപ്പോഴേക്കും സ്ഥാനാർഥി നവ്യ ഹരിദാസ് ശിങ്കാരിമേളത്തിെൻറയും പ്രവർത്തകരുടെയും അകമ്പടിയോടെ കുതിരവട്ടം ഭാഗത്തുനിന്ന് പൊറ്റമ്മൽ ജങ്ഷനിലേക്ക് എത്തി. സ്റ്റേജ് വരെ മുരളീധരനും സ്ഥാനാർഥിക്കൊപ്പം പ്രകടനത്തിൽ അണിചേർന്നു.
കോഴിക്കോട് നോർത്തിലെ സ്ഥാനാർഥി എം.ടി. രമേശിെൻറ പ്രചാരണ റോഡ്ഷോയായിരുന്നു അടുത്ത ലക്ഷ്യം. കുന്ദമംഗലം മണ്ഡലവുമായി അതിർത്തി പങ്കിടുന്ന മുണ്ടിക്കൽതാഴത്ത് നടന്ന റോഡ് ഷോയിൽ ആവേശം അൽപം കുറവായിരുന്നു. മുണ്ടിക്കൽ താഴം ജങ്ഷനിൽ രമേശിനൊപ്പം പ്രചാരണ വാഹനത്തിൽനിന്ന് ചെറിയ പ്രസംഗം. കിനാലൂരിൽ ബാലുശ്ശേരി മണ്ഡലം ബി.ജെ.പി സ്ഥാനാർഥി ലിബിെൻറയും കൊടുവള്ളിയിൽ ടി. ബാലസോമെൻറയും യോഗത്തോടെയാണ് വി. മുരളീധരെൻറ വെള്ളിയാഴ്ചത്തെ പര്യടനത്തിന് അവസാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.