ചുവപ്പാണ് കണ്ണൂരിെൻറ ചായം. 11 മണ്ഡലങ്ങളിൽ എട്ടും ഇടതുപക്ഷത്ത്. മൂന്ന് വലതിന്. ഇതാണ് നിലവിലെ ചിത്രം. ഇക്കുറി അങ്കം മുറുകുേമ്പാൾ സ്കോർപട്ടികയിൽ വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല. എന്നാൽ, ഇരുപക്ഷത്തിെൻറയും രണ്ടു വീതം സിറ്റിങ് സീറ്റുകളിൽ കടുത്ത മത്സരമാണ്. അഴീക്കോട്, കണ്ണൂർ, കൂത്തുപറമ്പ്, പേരാവൂർ എന്നിവയാണ് ആ നാലു മണ്ഡലങ്ങൾ.
ബാക്കിയുള്ള ഏഴു സീറ്റുകളിൽ ഫലം കാത്തിരിക്കാെനാന്നുമില്ല. ഭൂരിപക്ഷം മാത്രമാണ് വിഷയം. മുഖ്യമന്ത്രി പിണറായി വിജയെൻറ ധർമടം, മന്ത്രി ഇ.പി. ജയരാജൻ മാറി മന്ത്രി കെ.കെ. ശൈലജ വന്ന മട്ടന്നൂർ എന്നിവിടങ്ങളിൽ ഭൂരിപക്ഷം വർധിക്കാനാണ് സാധ്യത. ബി.ജെ.പിക്ക് സ്ഥാനാർഥിയില്ല എന്നതാണ് തലശ്ശേരിയെ ഇക്കുറി ശ്രദ്ധാകേന്ദ്രമാക്കുന്നത്.
കെ.സി. ജോസഫ് നാലു പതിറ്റാണ്ട് തുടർച്ചയായി ജയിച്ച ഇരിക്കൂറിൽ ഇക്കുറി േകാൺഗ്രസിന് അടിതെറ്റുമോയെന്നതാണ് ചോദ്യം. സീറ്റ് കിട്ടാത്തതിന് കലാപമുണ്ടാക്കിയ എ ഗ്രൂപ്പിനെ തൽക്കാലം ആശ്വസിപ്പിക്കാൻ കെ.പി.സി.സിക്ക് കഴിഞ്ഞിട്ടുണ്ട്.
കോൺഗ്രസിലെ അഡ്വ. സജീവ് ജോസഫിന് കേരള കോൺ. ജോസ് വിഭാഗത്തിലെ സജി കുറ്റ്യാനിമറ്റമാണ് എതിരാളി. 9647 വോട്ടുകളാണ് 2016ൽ കെ.സി. ജോസഫിെൻറ ഭൂരിപക്ഷം. കുടിയേറ്റ ക്രിസ്ത്യൻ മേഖലയിലെ മണ്ഡലത്തിൽ കേരള കോൺഗ്രസിനെ ഇറക്കി അട്ടിമറിക്കുന്നതിന് കോൺഗ്രസ് ഗ്രൂപ്പിസത്തിൽ പ്രതീക്ഷവെക്കുകയാണ് സി.പി.എം. എന്നാൽ, ഇരിക്കൂർ ഇക്കുറിയും കോൺഗ്രസിനുതന്നെയാകാനാണ് സാധ്യത.
25,000ത്തോളം വോട്ടുള്ള തലശ്ശേരിയിൽ ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിദാസിെൻറ പത്രികയാണ് തള്ളിപ്പോയത്. ബി.ജെ.പിക്ക് പിന്തുണക്കാൻ പറ്റിയ സ്വതന്ത്രനുമില്ല.
സി.പി.എമ്മിലെ എ.എൻ. ഷംസീറിന് 2016ൽ 34,117 വോട്ടിെൻറ ഭൂരിപക്ഷമുണ്ട്. അതിനാൽ പേടിക്കാനില്ലെന്നാണ് എൽ.ഡി.എഫ് വിശദീകരിക്കുന്നത്. എന്നാൽ, കാര്യങ്ങൾ എ.എൻ. ഷംസീറിന് അത്ര ഉറപ്പല്ല. എതിരാളി കോൺഗ്രസിലെ എം.പി. അരവിന്ദാക്ഷൻ സൗമ്യനും ജനകീയനുമാണ്. ആർ.എസ്.എസ്-സി.പി.എം സംഘർഷത്തിെൻറ ഭൂമികയിൽ ബി.ജെ.പി വോട്ട് കൂട്ടത്തോടെ യു.ഡി.എഫിന് വീണാൽ സി.പി.എം കുത്തകസീറ്റിൽ അടിതെറ്റിയേക്കാം.
യു.ഡി.എഫിെൻറ ഉറച്ച സീറ്റായ കണ്ണൂരിൽ 2016ൽ അട്ടിമറി വിജയം നേടിയ രാമചന്ദ്രൻ കടന്നപ്പള്ളിയാണ് പതിറ്റാണ്ടുകൾക്കുശേഷം കണ്ണൂർ മണ്ഡലത്തെ ഇടതുപക്ഷത്ത് ചേർത്തത്. 1196 വോട്ടിന് മാത്രം മുന്നിലെത്തിയ മണ്ഡലം നിലനിർത്താൻ കടന്നപ്പള്ളി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
2016ലെ എതിരാളി കോൺഗ്രസിലെ സതീശൻ പാച്ചേനി തന്നെയാണ് മറുഭാഗത്ത്. അൽപം മുൻതൂക്കം പാച്ചേനിക്കാണ്. കഴിഞ്ഞ തവണ കോൺഗ്രസിനെ തോൽപിച്ച ഗ്രൂപ് പ്രശ്നം ഇക്കുറിയില്ല. തുടർപരാജയങ്ങളാണ് പാച്ചേനിയുടെ മത്സരചരിത്രമെന്നതാണ് പ്രതികൂല ഘടകം. കടന്നപ്പള്ളിയാകട്ടെ അപ്രതീക്ഷിത വിജയങ്ങളുടെ തോഴനുമാണ്.
മുഖ്യമന്ത്രിയുടെ സ്വന്തം ധർമടം, മന്ത്രി കെ.കെ. ശൈലജ മത്സരിക്കുന്ന മട്ടന്നൂർ, കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ മാറ്റുരക്കുന്ന തളിപ്പറമ്പ്, ടി.ഐ. മധുസൂദനൻ മത്സരിക്കുന്ന പയ്യന്നൂർ, എം. വിജിൻ മത്സരിക്കുന്ന കല്യാശ്ശേരി എന്നിവിടങ്ങളിൽ പോര് പേരിനു മാത്രമാണ്. 2016ൽ മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം 36,905 ആയിരുന്നത് കൂട്ടാനാണ് മത്സരം. മറ്റു നാലിടങ്ങളിലും ഭൂരിപക്ഷം 40,000നു മുകളിലാണ്. അത് ഇക്കുറിയും ആവർത്തിച്ചേക്കും.
2016ൽ 2287 വോട്ടിെൻറ മാർജിനിൽ എം.വി. നികേഷ്കുമാറിനെ മുട്ടുകുത്തിച്ച ഷാജി ഇക്കുറി കടുത്ത മത്സരമാണ് നേരിടുന്നത്. മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഡി.വൈ.എഫ്.ഐയിലെ കെ.വി. സുമേഷാണ് എതിരാളി.
സ്കൂൾ കോഴ വിവാദവും ഇ.ഡി കേസും തുടങ്ങിയ കുരുക്കുകളിലാണ് ഷാജി. എങ്കിലും ഒന്നും പേടിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് കട്ടക്കു നിൽക്കുന്ന ഷാജിക്ക് ലീഗ് അണികളിൽ ആവേശം ജ്വലിപ്പിക്കാൻ കഴിയുന്നുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിൽ മികച്ച പ്രവർത്തനവും സൗമ്യസാന്നിധ്യവുമാണ് ഇടതുസ്ഥാനാർഥി കെ.വി. സുമേഷിെൻറ പ്ലസ്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്താണ് എൻ.ഡി.എ സ്ഥാനാർഥി.
മന്ത്രി കെ.കെ. ശൈലജയുടെ സിറ്റിങ് സീറ്റ് നിലനിർത്താൻ എൽ.ഡി.എഫ് ചെറുതല്ലാത്ത വെല്ലുവിളിയാണ് നേരിടുന്നത്. 2106ൽ യു.ഡി.എഫിനുവേണ്ടി മത്സരിച്ച് കെ.കെ. ശൈലജേയാട് തോറ്റ എൽ.ജെ.ഡിയുടെ കെ.പി. മോഹനനാണ് ഇക്കുറി എൽ.ഡി.എഫ് സ്ഥാനാർഥി. മുന്നണിമാറ്റത്തിനൊടുവിൽ സി.പി.എം-എൽ.ജെ.ഡി അണികൾ താഴേത്തട്ടിൽ വേണ്ടത്ര ഇഴുകിച്ചേർന്നിട്ടില്ലെന്നതാണ് കെ.പി. മോഹനൻ നേരിടുന്ന വെല്ലുവിളി.
മുസ്ലിം ലീഗിന് ജില്ലയിൽ അധികമായി കിട്ടിയ കൂത്തുപറമ്പ് സീറ്റിൽ വ്യവസായ പ്രമുഖൻ പൊട്ടങ്കണ്ടി അബ്ദുല്ലയാണ് സ്ഥാനാർഥി. ലീഗിെൻറ സംസ്ഥാന കൗൺസിൽ അംഗമൊക്കെയാണെങ്കിലും എല്ലാവരെയും പോലൊരു രാഷ്ട്രീയക്കാരനല്ല. അതുതന്നെയാണ് പൊട്ടങ്കണ്ടി അബ്ദുല്ലയുടെ ശക്തിയും ദൗർബല്യവും. നാട്ടിൽ എല്ലാ കാര്യങ്ങളിലും ഇടപെട്ട് സഹായിക്കുന്നയാളെന്ന പ്രതിച്ഛായയുണ്ട്. 12,291 വോട്ടുകളാണ് 2016ൽ ശൈലജ നേടിയ ഭൂരിപക്ഷം.
പേരാവൂരിൽ രണ്ടു തവണ ജയിച്ച കോൺഗ്രസിലെ അഡ്വ. സണ്ണി ജോസഫിന് സി.പി.എമ്മിലെ യുവനേതാവ് കെ.വി. സക്കീർ ഹുസൈനാണ് ഇക്കുറി എതിരാളി. കോൺഗ്രസിെൻറ ഉറച്ച സീറ്റാണെങ്കിലും ഗ്രൂപ്പിസം കോൺഗ്രസിനെ തളർത്തിയിട്ടുണ്ട്. പ്രചാരണത്തിൽ മുന്നേറിയതാണ് സക്കീർ ഹുസൈൻ അട്ടിമറിപ്രതീക്ഷ ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.