തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ പോളിങ് ഇരുമുന്നണികൾക്കും ആത്മവിശ്വാസം നൽകുന്നത്. പോളിങ് കുറഞ്ഞാൽ ഇടതുമുന്നണിക്ക് അനുകൂലമെന്നും കൂടിയാൽ യു.ഡി.എഫിന് അനുകൂലമെന്നുമുള്ള പഴയകാല ധാരണയിൽ കഴമ്പില്ലെന്ന് സമീപകാല ഫലങ്ങൾ വ്യക്തമാക്കുന്നു. ഇക്കുറി 74.04 ശതമാനം പോളിങ് നടെന്നന്നാണ് കമീഷൻ കണക്ക്. 80 കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും തപാൽ വോട്ട് അനുവദിച്ചതോടെ നാലുലക്ഷത്തോളം വോട്ട് വേറെയും പോൾ ചെയ്തിട്ടുണ്ട്. പോസ്റ്റൽ വോട്ടിെൻറ പൂർണ കണക്ക് കൂടി വരുേമ്പാൾ 2016 ലെ പോളിങ് ശതമാനത്തോടടുക്കും. കോവിഡും പട്ടികയിലെ ഇരട്ടിപ്പും പോളിങ്ങിൽ നേരിയ തോതിൽ പ്രതിഫലിച്ചിട്ടുണ്ട്.
ഇടതുമുന്നണി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 77.35 ശതമാനമായിരുന്നു പോളിങ്. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 77.67 ശതമാനമായിരുന്നു പോളിങ്. നിയമസഭയിലേതിന് ഏറക്കുറെ സമാനം. എന്നാൽ 19 സീറ്റും യു.ഡി.എഫ് ജയിച്ചു. നൂറിലേറെ നിയമസഭ മണ്ഡലങ്ങളിൽ യു.ഡി.എഫിനായിരുന്നു മുൻതൂക്കം. നാലുമാസംമുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 76.28 ശതമാനമായിരുന്നു പോളിങ്. ലോക്സഭയെക്കാൾ കുറവ്. ഇടതുമുന്നണി വൻ ജയം നേടി. നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ നോക്കിയാലും നൂറിലേറെ സീറ്റിൽ ഇടതുമുന്നണിക്കായിരുന്നു മേൽക്കൈ.
മുൻകാലത്തെക്കാൾ വോട്ടർപട്ടിക കുറ്റമറ്റതാണ്. േഫാേട്ടാപതിച്ച പട്ടികയും ഫോേട്ടാ പതിച്ച തിരിച്ചറിയൽ കാർഡുകളും നിർബന്ധമായി. ഇവ പോളിങ്ങിലും കാര്യമായ മാറ്റം വരുത്തി. ഇതോെട പോളിങ് ശതമാനം ഉയരാൻ തുടങ്ങി.
ലോക്സഭയിലേക്ക് 2014ൽ നടന്ന തെരഞ്ഞെടുപ്പിൽ 74.02 ശതമാനം പേരാണ് വോട്ട് ചെയ്തത്. അന്ന് യു.ഡി.എഫിന് 12 ഉം ഇടതിന് എട്ടും സീറ്റ് ലഭിച്ചു. സമാന പോളിങ് ഉണ്ടായ 2004ൽ ഇടതുമുന്നണി 18 സീറ്റും നേടി. 2011 നിയമസഭ തെരഞ്ഞെടുപ്പിൽ 75.12 ശതമാനമായിരുന്നു പോളിങ്. അന്ന് അധികാരത്തിലെത്തിയ ഉമ്മൻ ചാണ്ടി സർക്കാറിന് രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം മാത്രമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.