തിരുവനന്തപുരം: വോെട്ടടുപ്പ് ദിവസം അയ്യപ്പനും ആചാരവും വിഷയമായെങ്കിലും ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. കഴിഞ്ഞ തവണത്തേതിന് അടുത്തുനിൽക്കുന്ന വോട്ടിങ് ശതമാനമാണ് ഇത്തവണയും രേഖപ്പെടുത്തിയതെന്ന പ്രാഥമിക കണക്കിൽ ശുഭാപ്തി വിശ്വാസമാണ് സി.പി.എം നേതൃത്വത്തിന്.
ഭരണവിരുദ്ധ തരംഗം ഇല്ലെന്നതിെൻറ തെളിവായാണ് നേതൃത്വം ഇതിനെ വായിക്കുന്നത്. വരും ദിവസങ്ങളിൽ മണ്ഡലങ്ങളിലും ബൂത്തുകളിലും നിന്നുള്ള വോട്ടിങ്ങിെൻറ വിശദ കണക്കുകൾ സി.പി.എം പരിശോധിക്കും.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി വീണ്ടും തുറന്നുവിട്ട വിശ്വാസ വിഷയമാണ് വോെട്ടടുപ്പ് ദിവസം അജണ്ട നിശ്ചയിച്ചത്. പാർലമെൻറ്, തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തും സമാന നിലപാട് സ്വീകരിച്ച എൻ.എസ്.എസിന് വോെട്ടടുപ്പ് ദിനം മറുപടി പറയേണ്ട ഉത്തരവാദിത്തമാണ് മുഖ്യമന്ത്രി നിർവഹിച്ചതെന്ന് നേതൃത്വം വ്യക്തമാക്കുന്നു.
പാർലമെൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനാണ് വിജയമുണ്ടായതെങ്കിലും ബി.ജെ.പിയുടെ വോട്ടും കൂടി. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടമുണ്ടായില്ലെങ്കിലും ബി.ജെ.പി മുന്നേറി. തൽക്കാല രാഷ്ട്രീയ നേട്ടത്തിനായി സമുദായ, വലത് രാഷ്ട്രീയ നേതൃത്വങ്ങൾ സ്വീകരിക്കുന്ന വോട്ട് ഏകീകരണ ശ്രമത്തിെൻറ അന്തിമഫലം തീവ്ര വലതുപക്ഷത്തിന് അനുകൂലമാകുമെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു.
ഇൗ സാഹചര്യത്തിൽ അത്തരം നീക്കത്തിന് മറുപടി പറയുകയെന്ന കർത്തവ്യമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. സർക്കാറിെൻറ ഭരണനേട്ടം എടുത്തുപറഞ്ഞാണ് ജനങ്ങൾക്ക് ഗുണം ചെയ്യുന്നവർക്കൊപ്പമാണ് അയ്യപ്പനും ദേവഗണങ്ങളുമെന്ന് പിണറായി പ്രസ്താവിച്ചതെന്നും നേതൃത്വം വ്യക്തമാക്കുന്നു.
സി.പി.എം നേതാക്കളുടെ വിശ്വാസത്തെ കുറിച്ചുള്ള പ്രസ്താവനകൾ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നിലപാടിൽ അവ്യക്തത ആരോപിക്കാനുള്ള അവസരം കൂടി ഇല്ലാതാക്കിയെന്നും കണക്കാക്കുന്നു.
മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചുള്ള ജനങ്ങളുടെ വോട്ട് രേഖപ്പെടുത്തലിനെ വികാരം ഇളക്കി അട്ടിമറിക്കാനായിരുന്നു എൻ.എസ്.എസും കോൺഗ്രസും ബി.ജെ.പിയും ശ്രമിച്ചതെന്ന ആക്ഷേപം എൽ.ഡി.എഫ് േനതൃത്വത്തിനുണ്ട്.
ഭരണനേട്ടവും ദുരന്തമുഖങ്ങളിൽ ചേർത്തുപിടിച്ചതും ഭക്ഷ്യ കിറ്റ്, ക്ഷേമ പെൻഷൻ അടക്കം നടപടികളുമാകും അന്തിമഫലത്തിൽ പ്രതിഫലിക്കുകയെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.