തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ 93 സീറ്റ് വരെ നേടുമെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫ് നേതൃത്വം. സിറ്റിങ് സീറ്റുകളിൽ 90 ശതമാനവും നിലനിർത്താനാവും. ബി.ജെ.പി വിജയിക്കുമെന്ന് അവകാശപ്പെടുന്ന മഞ്ചേശ്വരം, നേമം, കോന്നി മണ്ഡലങ്ങളിൽ ആ പ്രതീക്ഷ തെറ്റുന്ന വോട്ടിങ്ങാണ് ഉണ്ടായതെന്നും വിലയിരുത്തി. ഒാരോ മണ്ഡലങ്ങളിലെയും ബൂത്തുതല വിലയിരുത്തൽ ആരംഭിച്ചു. ഏപ്രിൽ 14ന് ശേഷം സംസ്ഥാന നേതൃയോഗം ചേരും.
മഞ്ചേശ്വരത്ത് മികച്ച മത്സരം കാഴ്ചവെക്കാനായി. 2016ലേതിെനക്കാൾ വോട്ട് ലഭിക്കും. ബി.ജെ.പി വിജയിക്കില്ല. നേമത്ത് ന്യൂനപക്ഷ വോട്ടുകളിൽ എൽ.ഡി.എഫിന് അനുകൂലമായി കേന്ദ്രീകരണമുണ്ടായി. കോൺഗ്രസിന് 35,000ത്തിനപ്പുറം വോട്ട് ലഭിക്കില്ല.
കഴക്കൂട്ടത്ത് 5000-10,000 വോട്ട് ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് വിജയിച്ചേക്കും. തിരുവനന്തപുരം മണ്ഡലത്തിൽ അട്ടിമറിവിജയം നേടിയേക്കുമെന്നും എൽ.ഡി.എഫ് വിലയിരുത്തി. തിരുവനന്തപുരം മണ്ഡലത്തിൽ ബി.ജെ.പിക്ക് പിടിക്കാനാവുക പരമാവധി 35,000 വോട്ടാവും.
ബി.ജെ.പിക്ക് സ്ഥാനാർഥികളില്ലാതായ ഗുരുവായൂർ, തലശ്ശേരി മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് തിരിച്ചടിയുണ്ടാവില്ല. വടകരയിൽ മികച്ച സംഘടനാ പ്രവർത്തനം നടത്താനായി. സി.പി.എം-എൽ.ജെ.ഡി വോട്ടുകൾ ഒരുമിച്ചാൽ വെല്ലുവിളി മറികടക്കാം. തൃശൂരിൽ മത്സരം കടുകട്ടിയായിരുന്നു.
ആലപ്പുഴ ജില്ലയിൽ സിറ്റിങ് സീറ്റുകൾ നിലനിർത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മുേന്നറ്റം നിലനിർത്താനാവും. കോട്ടയത്തും ഇടുക്കിയിലും കേരള കോൺഗ്രസ് (എം) മുന്നണിക്കൊപ്പം ചേർന്നത് വോട്ടിങ്ങിൽ പ്രതിഫലിക്കും. എറണാകുളത്ത് ട്വൻറി20യാവും വിജയ പരാജയം തീരുമാനിക്കുക. ഭരണത്തുടർച്ചക്ക് അനുകൂലമായ വിധിയെഴുത്താണ് ഉണ്ടായതെന്നും വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.