കണ്ണൂരിൽ ഇടതുതരംഗം; 11 മണ്ഡലങ്ങളിൽ പത്തിലും മുന്നിൽ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ തട്ടകമായ കണ്ണൂരിൽ വോ​ട്ടെണ്ണൽ രണ്ടുമണിക്കൂർ പിന്നിട്ടപ്പോൾ ഇടതുമ​ുന്നേറ്റം വ്യക്​തം. ആകെയുള്ള 11 മണ്​ഡലങ്ങളിൽ പത്തിലും എൽ.ഡി.എഫ്​ ലീഡ്​. യു.ഡി.എഫ്​ ഇരിക്കൂറിൽ​ മാത്രമാണ്​ ലീഡ്​ നില നിർത്തുന്നത്​.

തലശ്ശേരിയിൽ എ.എൻ ഷംസീർ - എൽ.ഡി.എഫ്​ ലീഡ്​ 12485 ആയി ഉയർത്തി. കെ.എം. ഷാജിയെ പിന്നിലാക്കി കെ.വി. സുമേഷ് 2639 വോട്ടിന്​ മുന്നേറുന്നു. യു.ഡി.എഫിലെ സണ്ണി ജോസഫിന്‍റെ സിറ്റിങ്​ സീറ്റായ പേരാവൂരിൽ എൽ.ഡി.എഫിലെ സക്കീർ ഹുസൈന്​ 1124 വോട്ടിന്‍റെ ലീഡായി. ധർമടത്ത്​ മുഖ്യമന്ത്രി പിണറായി വിജയൻ​ 4681വോട്ടുകൾക്ക്​ മുന്നിലാണ്​.

മണ്ഡലംതല ലീഡ് നില

(മണ്ഡലം, മുന്നണി, ഭൂരിപക്ഷം)

പയ്യന്നൂര്‍ - എല്‍ഡിഎഫ് - 17981

കല്ല്യാശ്ശേരി - എല്‍ഡിഎഫ്- 18803

തളിപ്പറമ്പ് -എല്‍ഡിഎഫ്-4197

ഇരിക്കൂര്‍ - യുഡിഎഫ്- 1484

അഴീക്കോട് - എല്‍ഡിഎഫ് - 2639

കണ്ണൂര്‍ - എല്‍ഡിഎഫ്- 2056

ധര്‍മ്മടം - എല്‍ഡിഎഫ് -4681

തലശ്ശേരി - എല്‍ഡിഎഫ്- 12485

കൂത്തുപറമ്പ് - എല്‍ഡിഎഫ് -7986

മട്ടന്നൂര്‍ - എല്‍ഡിഎഫ്- 12871

പേരാവൂര്‍ - എല്‍ഡിഎഫ്- 1124

Tags:    
News Summary - Left wave in Kannur; Leading ten out of 11 constituencies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.