പന്തളം: െതരെഞ്ഞടുപ്പ് പ്രചാരണത്തിന് വാട്സ്ആപും േഫസ്ബുക്കും എല്ലാം സജീവമാണെങ്കിലും കളംകൊഴുപ്പിക്കാൻ ഉച്ചഭാഷിണിതന്നെ വേണം. കാരണം സാധാരണക്കാരെൻറ മനസ്സിൽ കാര്യങ്ങൾ പതിയാൻ ഉച്ചഭാഷിണിയിലൂടെ മുഴുങ്ങുന്ന ചടുലവാക്കുകൾതന്നെ വേണം.
െതരെഞ്ഞടുപ്പിെൻറ ചൂടുംചൂരും മനസ്സിലാക്കി കുറിക്കുകൊള്ളുന്ന വാചകങ്ങൾ ആരോഹണ അവരോഹണ ക്രമത്തിൽ പറഞ്ഞുഫലിപ്പിക്കാനുള്ള മിടുക്ക് ഒന്നുവേറെയാണ്.
അത് പന്തളം പുഴിക്കാട് മാടപ്പള്ളിൽ രാജേന്ദ്രന് ആവോളം ഉള്ളതിനാൽ െതരെഞ്ഞടുപ്പ് അടുത്താൽ രാപ്പകൽ കൈയിൽ മൈക്രോഫോൺ ആണ്. പ്രചാരണ വാഹനത്തിെൻറ മുൻസീറ്റിൽ കയറി മൈക്രോഫോൺ ചുണ്ടോടടുപ്പിച്ചു ശബ്ദം പരിശോധിച്ചു തൃപ്തിവന്നാൽ തുടങ്ങുകയായി, ''നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും...''
ജനങ്ങളുടെ ഉള്ളറിഞ്ഞ് കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവാണ് രാജേന്ദ്രനെ ഈ രംഗത്ത് അനിഷേധ്യനാക്കി മാറ്റിയത്.
സ്ഥാനാർഥിയുടെ അപദാനങ്ങൾ പലയാവർത്തി വായിച്ച് മനഃപ്പാ ഠമാക്കിയതിനുശേഷമാണ് പ്രചാരണം തുടങ്ങുന്നതെന്നും രാജേന്ദ്രൻ പറഞ്ഞു. അണികളിലും അനുയായികളിലും ആവേശത്തിെൻറ അലകൾ ഉയർത്താൻ പോന്ന രാജന്ദ്രെൻറ ശബ്ദസാന്നിധ്യം െതരെഞ്ഞടുപ്പു പ്രചാരണവേളയിൽ എന്നും ശ്രദ്ധയമാണ്.
അതുകൊണ്ടുതന്നെ എല്ലാവർക്കും രാജേന്ദ്രനെ വേണം. ഇക്കാര്യത്തിൽ കൊടിയുടെ നിറം നോക്കാതെ രാജേന്ദ്രൻ സഹകരിക്കാറുമുണ്ട്. ചോറല്ലേ, അതിനോട് വേറുകൃത്യം കാട്ടുന്നത് ശരിയല്ലല്ലോ എന്നാണ് രാജേന്ദ്രെൻറ പക്ഷം.
18 വയസ്സുള്ളപ്പോൾ തമ്പാൻ തോമസിനുവേണ്ടിയാണ് ആദ്യം മൈക്കെടുക്കുന്നത്. ഇടിമുഴക്കംപോലുള്ള സ്ഫുടതയാർന്ന വാക്കുകളാണ് രാജേന്ദ്രെൻറ പ്രത്യേകത. അതോടെ രാജേന്ദ്രനു തിരക്കേറി.
പിന്നീട് അത് ഉപജീവനമാർഗവുമായി അക്കാലത്ത് ഉച്ചഭാഷിണി കെട്ടിയ വാഹനം ഉണ്ടെങ്കിൽ മുൻ സീറ്റിൽ മൈക്രോഫോണും പിന്നിൽ രാജേന്ദ്രനും ഉണ്ടാകും. ഇന്നും അതിനു മാറ്റമില്ല. ഇപ്പോൾ എൻ.ഡി.എ സ്ഥാനാർഥി പന്തളം പ്രതാപനുവേണ്ടിയാണ് പ്രചാരണം. എല്ലാം മാളോരിലെത്തിക്കാൻ രാജേന്ദ്രൻ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.