മുസ്​ലിംലീഗിനെ തിരുത്താൻ എം.എസ്​.എഫ്​; തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി പ​ഠ​ന​വി​ധേ​യ​മാ​ക്ക​ണം

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​നേ​റ്റ പ​രാ​ജ​യ​ത്തോ​ടൊ​പ്പം മു​സ്​​ലിം​ലീ​ഗ്​ നേ​രി​ട്ട തി​രി​ച്ച​ടി പ​ഠ​ന​വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന്​ രാ​ജ്യ​ത്തെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും കാ​മ്പ​സു​ക​ളി​ലെ​യും എം.​എ​സ്.​എ​ഫ്​ ഘ​ട​ക​ങ്ങ​ൾ സം​യു​ക്ത പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഗൗ​ര​വ​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കും മു​േ​മ്പ പ്ര​വ​ർ​ത്ത​ക​രു​​ടെ പ്ര​തി​ഷേ​ധ​ത്തെ പാ​ർ​ട്ടി മു​ഖ​വി​ല​ക്കെ​ടു​ക്ക​ണ​മെ​ന്നും അ​ണി​ക​ൾ​ക്കും കീ​ഴ്ഘ​ട​ക​ങ്ങ​ൾ​ക്കും ബോ​ധ്യ​മാ​വു​ന്ന ത​ര​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ത​യാ​റാ​വ​ണ​മെ​ന്നും സം​യു​ക്ത പ്ര​സ്​​താ​വ​ന തു​ട​ർ​ന്നു.

ഡ​ൽ​ഹി ജെ.​എ​ൻ.​യു, ജാ​മി​അ മി​ല്ലി​യ ഇ​സ്​​ലാ​മി​യ, ഡ​ൽ​ഹി സ​ർ​ക​ലാ​ശാ​ല, അ​ലീ​ഗ​ഢ്​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല, ഹൈ​ദ​രാ​ബാ​ദ്​ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല, ഇ​ഫ്​​ളു, മാ​നു, പോ​ണ്ടി​ച്ചേ​രി യൂ​നി​വേ​​ഴ്​​സി​റ്റി, കാ​ല​ടി സം​സ്​​കൃ​ത സ​ർ​വ​ക​ലാ​ശാ​ല, കേ​ര​ള​വ​ർ​മ കോ​ള​ജ്, എ​ന്നി​വി​ട​ങ്ങ​ളി​ലെ എം.​എ​സ്.​എ​ഫ് ഘ​ട​ക​ങ്ങ​ളു​​ടെ​യും ബാ​ഫ​ക്കി സ്​​റ്റ​ഡി സെൻറ​ർ തു​ട​ങ്ങി​യ ലീ​ഗ്​ വേ​ദി​ക​ളു​ടെ​യും പേ​രി​ലാ​ണ്​ സം​യു​ക്ത പ്ര​സ്​​താ​വ​ന.

ലീ​ഗ് ച​രി​ത്ര​ത്തി​ലെ തി​ള​ക്കം കു​റ​ഞ്ഞ പ്ര​ക​ട​ന​മെ​ന്ന രീ​തി​യി​ൽ പാ​ർ​ട്ടി വ്യാ​പ​ക വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ടു​ക​യാ​ണെ​ന്ന്​ പ്ര​സ്​​താ​വ​ന ആ​രോ​പി​ച്ചു. ഇ​ട​തു​മു​ന്ന​ണി​ക്ക് ഭ​ര​ണ​ത്തു​ട​ർ​ച്ച സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്നും യു.​ഡി.​എ​ഫി​ന്​ അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണെ​ന്നും പാ​ർ​ട്ടി ത​ന്നെ വി​ല​യി​രു​ത്തി​യ​താ​ണ്.

എ​ന്നാ​ൽ, നേ​തൃ​ത്വ​ത്തി​െൻറ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി. പാ​ർ​ട്ടി​യു​ടെ ന​യ​നി​ല​പാ​ടു​ക​ളോ​ട് പ്ര​സ്ഥാ​ന​ത്തി​‍െൻറ ബ​ഹു​ജ​നാ​ടി​ത്ത​റ​യി​ൽ രൂ​പ​പ്പെ​ടു​ന്ന നി​ഷേ​ധ വി​കാ​ര​ങ്ങ​ളും ഇ​തി​ന്​ കാ​ര​ണ​മാ​യി. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ​യ​ട​ക്കം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​തി​രൂ​ക്ഷ​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ വ​ന്നു.

സ​യ്യി​ദ് മു​ന​വ​റ​ലി ത​ങ്ങ​ൾ​ക്ക്​ അ​ണി​ക​ളോ​ട് സം​യ​മ​നം പാ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടേ​ണ്ടി​യും വ​ന്നു. ​ ഇ​ത്​​ ക​ണ​ക്കി​ലെ​ടു​ത്ത്​ മൂ​ന്നു പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളും എം.​എ​സ്.​എ​ഫ്​ നേ​താ​ക്ക​ൾ ഉ​ന്ന​യി​ച്ചു.

1.പാ​ർ​ട്ടി​യു​ടെ സ​മീ​പ​കാ​ല രാ​ഷ്​​ട്രീ​യ നി​ല​പാ​ടു​ക​ൾ, സ​മു​ദാ​യ​ത്തോ​ടും സ​മൂ​ഹ​ത്തോ​ടു​മു​ള്ള ക​ട​മ നി​റ​വേ​റ്റു​ന്ന​തി​ൽ സം​ഭ​വി​ച്ച വീ​ഴ്ച​ക​ൾ, ഭ​ര​ണ​പ​ര​മാ​യ വി​ജ​യ​പ​രാ​ജ​യ​ങ്ങ​ൾ, സം​ഘ​ട​നാ​പ​ര​മാ​യ ദൗ​ർ​ബ​ല്യ​ങ്ങ​ൾ, രാ​ഷ്​​ട്രീ​യ-​സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ലെ വീ​ഴ്ച​ക​ൾ, നേ​തൃ​ത്വ​ത്തി​‍െൻറ ശ​രി​തെ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ പ​ഠ​ന​വി​ധേ​യ​മാ​ക്ക​ണം

2. പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തെ പാ​ർ​ട്ടി മു​ഖ​വി​ല​ക്കെ​ടു​ത്ത്​ ക്രി​യാ​ത്മ​ക​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണം. അ​ണി​ക​ൾ​ക്കും കീ​ഴ്ഘ​ട​ക​ങ്ങ​ൾ​ക്കും ബോ​ധ്യ​മാ​വു​ന്ന ത​ര​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം.

3. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി മ​ത്സ​രി​ച്ച എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും പ്ര​ക​ട​നം പൊ​തു​വാ​യി വി​ല​യി​രു​ത്ത​ണം. അ​പ്ര​തീ​ക്ഷി​ത​മാ​യി തോ​റ്റ കോ​ഴി​ക്കോ​ട് സൗ​ത്ത്, താ​നൂ​ർ, കു​റ്റ്യാ​ടി, അ​ഴീ​ക്കോ​ട്‌, ക​ള​മ​ശ്ശേ​രി, ഗു​രു​വാ​യൂ​ർ തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ളി​ലെ സം​ഘ​ട​ന പി​ഴ​വു​ക​ൾ, പേ​രാ​മ്പ്ര, കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യം എ​ന്നി​വ​യും പ​ഠി​ക്ക​ണം.

Tags:    
News Summary - MSF to correct Muslim League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.