പിണറായി അയ്യപ്പനോട്​ മാപ്പ്​ പറയണം -എ.കെ. ആന്‍റണി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്​ സമയത്ത്​ അയ്യപ്പനെ ഓർക്കുന്നതിനൊപ്പം പവിത്രമായ ശബരിമല സന്നിധാനം അശുദ്ധമാക്കിയതിന് മു​ഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി.

മുഖ്യമന്ത്രിക്ക്​ ഇപ്പോഴെങ്കിലും അയ്യപ്പനെ കുറിച്ച്​ ബോധമുണ്ടായല്ലോ. ഇപ്പോൾ അയ്യപ്പനെ ഓർക്കുന്ന പിണറായിക്ക്​ അന്ന്​ ഇൗ ബോധം ഉണ്ടായില്ലെന്ന്​ അദ്ദേഹം പറഞ്ഞു. ശബരിമലയിൽ നാശനഷ്​ടങ്ങളുണ്ടാക്കിയതിന് സർക്കാറിനോട് ക്ഷമിക്കണമെന്നാണ്​ പിണറായി പറയേണ്ടത്​.

വിധി വന്ന സമയത്ത് വിവേകം കാണിച്ചിരുന്നെങ്കിൽ ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല. മാപ്പ് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്‍റെ ഇന്നത്തെ പ്രസ്താവന കാപട്യമാണെന്ന് ജനം തിരിച്ചറിയുമെന്നും ആന്‍റണി പറഞ്ഞു.

കേരളത്തിൽ യു.ഡി.എഫ്​ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്നും ദേശീയതലത്തിൽ കോൺഗ്രസ്​ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - pinarayi vijayan should apologize to ayyappa AK Antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.