കൊടുങ്ങല്ലൂർ: കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോട്ട് പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ എത്തിയ ഉദ്യോഗസ്ഥർ വോട്ടറെ സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി. അഴീക്കോട് മാർത്തോമക്ക് സമീപം പള്ളിയിൽ മേരിയാണ് പരാതിയുമായി രംഗത്തുവന്നത്.
86കാരിയായ മേരിയെ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥർ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ചിഹ്നത്തിൽ വോട്ട് ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ നടപടിയെ മേരിയും കുടുംബാംഗങ്ങളും ചോദ്യം ചെയ്തു. ഇതിനിടെ വാർഡ് മെംബർ ലൈല സേവ്യറും സ്ഥലത്തെത്തി.
ഇതോടെ വോട്ടിങ് നടപടി വേഗത്തിൽ പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങി. സംഭവമറിഞ്ഞ യു.ഡി.എഫ് പ്രവർത്തകർ പുത്തൻപള്ളി സെൻറിൽ ഉദ്യോഗസ്ഥരുടെ കാർ തടഞ്ഞു. അൽപ നേരേത്ത സംഘർഷാവസ്ഥക്കൊടുവിൽ അസി. റിട്ടേണിങ് ഓഫിസറും മതിലകം ബി.ഡി.ഒയുമായ എസ്. വിക്രമനശ്ശാരി സ്ഥലത്തെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.