ആലപ്പുഴ: ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളും ഒരുപോലെ ശ്രദ്ധാകേന്ദ്രങ്ങളാണെങ്കിലും ആലപ്പുഴ, അമ്പലപ്പുഴ, ചേർത്തല മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം എങ്ങനെയാകുമെന്ന് അറിയാനുള്ള ജിഞ്ജാസയിലാണ് വോട്ടർമാർ.
സിറ്റിങ് എം.എൽ.എമാരെ രണ്ട് ടേം നിബന്ധനയുടെ അടിസ്ഥാനത്തിൽ മാറ്റിയ മണ്ഡലങ്ങളാണ് ഇവ. അതിൽ സി.പി.എമ്മിലെ ജി. സുധാകരനും തോമസ് ഐസക്കും മൂന്ന് ടേം പൂർത്തിയാക്കിയവരായിരുന്നു.
ചേർത്തല മണ്ഡലത്തിലെ സി.പി.ഐയിലെ പി. തിലോത്തമനും രണ്ട് ടേം പൂർത്തിയാക്കി. മൂന്ന് പേർക്കും പകരക്കാരായി യഥാക്രമം എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, പി. പ്രസാദ് എന്നിവരെയാണ് എൽ.ഡി.എഫ് അവതരിപ്പിച്ചത്. ഇതിൽ പി. പ്രസാദ് 2016ൽ ഹരിപ്പാട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് പരാജയപ്പെട്ടയാളാണ്.
പി.പി. ചിത്തരഞ്ജൻ ആലപ്പുഴ നഗരസഭ ചെയർമാനും സലാം അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായി േനരത്തേ തന്നെ പാർലമെൻററി രംഗത്ത് കഴിവ് തെളിയിച്ച പൊതുപ്രവർത്തകരാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഒന്നുമാത്രമാണ് എൽ.ഡി.എഫിെൻറ ആത്മവിശ്വാസത്തിന് പിന്നിലുള്ളത്. ഒരുതരത്തിലും വിജയ പ്രതീക്ഷയിൽ കുറവ് വരുമെന്ന് അവർ കരുതുന്നില്ല.
ഈ മണ്ഡലങ്ങളിൽ എം. ലിജുവിനും ഡോ. കെ.എസ്. മനോജിനും എസ്. ശരത്തിനും മികച്ച വിജയം നേടാനാകുമെന്ന് യു.ഡി.എഫ് തറപ്പിക്കുന്നു. അതേസമയം പോളിങ്ങിന് മുമ്പ് യു.ഡി.എഫ് ഉറപ്പിച്ച മണ്ഡലമായിരുന്നു ചേർത്തല. എന്നാൽ പോളിങ്ങ് 172209 (80.74 ശതമാനം) ഉയർന്നത് എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ പ്രതീക്ഷ ജനിപ്പിച്ചിട്ടുണ്ട്.
യു.ഡി.എഫിെൻറ ശക്തികേന്ദ്രങ്ങളായ തീരദേശ മേഖലയിൽ പോളിങ്ങ് ഉയർന്നത് തങ്ങൾക്ക് ഗുണമാകുമെന്ന് എൽ.ഡി.എഫ് കരുതുന്നു. അമ്പലപ്പുഴയിൽ സലാമിന് പ്രതികൂലമായി വോട്ടർമാർക്കിടയിൽ സൃഷ്ടിക്കപ്പെട്ട വിഷയങ്ങളിലാണ് യു.ഡി.എഫിെൻറ പ്രതീക്ഷ. ആലപ്പുഴയിൽ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് സ്ഥാനാർഥി പി.പി. ചിത്തരഞ്ജൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് വെറുതെയായിരിക്കില്ലെന്നാണ് സൂചന.
ഡോ. മനോജും എം. ലിജുവും നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും കയറിക്കൂടുമെന്ന് രാഷ്ട്രീയത്തിന് അപ്പുറം നിഷ്പക്ഷമതികളായ പലരും കരുതുന്നുണ്ട്.
രണ്ടാം വട്ടം മത്സരിക്കുന്ന ലിജുവിന് അനുകൂലമായി സഹതാപ തരംഗമാണ് അവർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. മനോജിന് അനുകൂലമായി തീരദേശത്തെ ക്രൈസ്തവ വോട്ടുകളുകളുടെ ഏകീകരണം സംഭവിക്കുമെന്ന് സൂചനയുണ്ട്.
തിരിച്ച് ൈക്രസ്തുവേതര വോട്ടുകൾ ചിത്തരഞ്ജന് അനുകൂലമാകുമെന്ന മറ്റൊരു വിലയിരുത്തലുമുണ്ട്. നേരത്തേ ബി.ജെ.പിക്ക് ലഭിച്ചിരുന്ന വോട്ടുകൾ വരെ ചിത്തരഞ്ജന് ലഭിച്ചാലും അദ്ഭുതപ്പെടാനില്ലെന്ന് കരുതുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.