തൃശൂർ: ഗുരുവായൂരിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ ജയിക്കണമെന്നും തലശ്ശേരിയിൽ ഇടത് സ്ഥാനാർഥി എ.എൻ. ഷംസീർ തോൽക്കണമെന്നുമുള്ള തൃശൂർ മണ്ഡലം ബി.ജെ.പി സ്ഥാനാർഥി സുരേഷ്ഗോപിയുടെ പ്രസ്താവനയിൽ ഊരാക്കുടുക്കിലായത് ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വവും ഒപ്പം യു.ഡി.എഫും.
പൗരത്വ നിയമത്തിനുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് നൽകാമെന്ന് പറഞ്ഞയാളാണ് കെ.എൻ.എ. ഖാദറെന്നും ബി.ജെ.പിയെ പ്രീതിപ്പെടുത്താനാണ് ഇതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു.
എന്നാൽ, ബി.ജെ.പിയുമായി ഡീൽ ഉണ്ടാക്കിയതിെൻറ ജാള്യം മറയ്ക്കാനും ഗുരുവായൂരിലെ പരാജയ ഭീതിയിലുമാണ് മുഖ്യമന്ത്രി വിമർശിക്കുന്നതെന്നാണ് ഖാദർ പ്രതികരിച്ചത്. ഇതിനിടെയാണ് സുരേഷ്ഗോപി സ്വന്തം പാർട്ടിക്കൊപ്പം യു.ഡി.എഫിനും തലവേദനയായ പ്രസ്താവന നടത്തിയത്.
ഗുരുവായൂരിലും തലശ്ശേരിയിലും സ്ഥാനാർഥികളുടെ പത്രിക തള്ളിയതിൽ ബി.ജെ.പി നേതൃത്വത്തിനുനേരെ സംശയം നിലനിൽക്കുേമ്പാഴാണ് ഈ പ്രസ്താവനയെന്നയതും ശ്രദ്ധേയം. രണ്ടിടത്തും സ്ഥാനാർഥി ഇല്ലാതായതോടെ ഈ വോട്ടുകൾ വശത്താക്കാൻ മുന്നണികൾ പരക്കം പായുകയാണ്.
വിവാദ പരാമർശം സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനും തള്ളിയെങ്കിലും സുരേഷ്ഗോപി പിൻവലിച്ചിട്ടില്ല. പരാമർശം തൃശൂർ ജില്ലയിലെ യു.ഡി.എഫ് നേതൃത്വത്തെയും പ്രതിസന്ധിയിലാക്കി.
ബാലശങ്കർ തുറന്നുവിട്ട 'ഡീൽ' വെച്ച് സി.പി.എമ്മിനെ ആക്രമിച്ച അവർ പ്രതിരോധത്തിലായി. ഗുരുവായൂരിലെ ബി.ജെ.പി വോട്ട് സംബന്ധിച്ച് ഇതുവരെ ജില്ല നേതൃത്വം പ്രതികരിച്ചിട്ടില്ല. ഡി.എസ്.ജെ.പി സ്ഥാനാർഥിയെ പിന്തുണക്കാൻ തീരുമാനിച്ച് ബി.ജെ.പി പ്രവർത്തകർ സജീവമാകുമ്പോഴാണ് സുരേഷ്ഗോപിയുടെ പ്രസ്താവന. ഇതോടെ ബി.ജെ.പി പ്രവർത്തകരും വെട്ടിലായി. ഡി.എസ്.ജെ.പി സ്ഥാനാർഥി ദിലീപ് നായരും അതൃപ്തി പ്രകടമാക്കിയിട്ടുണ്ട്.
സുരേഷ്ഗോപിയുടെ പ്രവർത്തനരീതിയിലും അനവസര പ്രസ്താവനകളിലും ബി.ജെ.പി ജില്ല നേതൃത്വവും ആർ.എസ്.എസും കടുത്ത അതൃപ്തിയിലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പിന്തുണയുള്ളയാളാണ് സുരേഷ്ഗോപിയെന്നതിനാൽ സംസ്ഥാന-ജില്ല നേതൃത്വങ്ങളുമായി അദ്ദേഹത്തിന് അടുപ്പമില്ല. അനവസരത്തിലെ പ്രസ്താവന സംസ്ഥാനത്താകെ പ്രതിഫലിച്ചേക്കുമെന്നാണ് ബി.ജെ.പി നേതാക്കൾ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.