നേമത്തെ ഗൗരവത്തിൽ കാണുന്നു, ശക്തനായ സ്ഥാനാർഥി വരും- മുല്ലപ്പള്ളി രാമചന്ദ്രൻ

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ നേമം തങ്ങള്‍ക്ക് അഭിമാന പോരാട്ടം നടക്കുന്ന സ്ഥലമാണെന്നും അതിനാല്‍ തന്നെ അവിടെ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെയായിരിക്കും മത്സരിപ്പിക്കുകയെന്ന് കെ.പി.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നേമം നിയോജക മണ്ഡലത്തെ കോൺഗ്രസ് ഗൗരവത്തോടെയാണ് കാണുന്നത്.

ബി.ജെ.പി പറഞ്ഞത് നേമത്തെ ഗുജറാത്ത് ആയി കാണുന്നുവെന്നാണ്. നേമം ഗുജറാത്ത് ആണോ എന്നു കാണാം. ഏറ്റവും മികച്ച ജനസമ്മതിയുള്ള, സ്വീകാര്യതയുള്ള സ്ഥാനാര്‍ഥിയെയായിരിക്കും നേമത്ത് മത്സരിപ്പിക്കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയാകുമോ നേമത്തെ സ്ഥാനാര്‍ഥിയെന്ന മാധ്യമപ്രവകര്‍ത്തകരുടെ ചോദ്യത്തിന് എവിടെ മത്സരിച്ചാലും ജയിക്കുന്ന സ്ഥാനാര്‍ഥിയാണ് ഉമ്മന്‍ചാണ്ടിയെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.

ലിസ്റ്റ് തയ്യാറായാല്‍ ഇന്ന് രാത്രിയോ ഇല്ലെങ്കില്‍ നാളെ രാവിലെയോ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എന്നും പുതുപ്പള്ളിയോടാണ് താത്പര്യമെന്നും പുതുപ്പള്ളി വിട്ട് മറ്റൊരു സ്ഥലത്ത് മത്സരിക്കുന്നതിനെക്കുറിച്ച് താന്‍ ചിന്തിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Tags:    
News Summary - strong candidate will come in Nemam - Mullappally Ramachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.