തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറിെൻറ സത്യപ്രതിജ്ഞ രണ്ടാഴ്ച നീളും. വിവിധ കക്ഷികൾക്ക് അനുവദിക്കുന്ന മന്ത്രിമാരുടെ എണ്ണത്തിലും ആരൊക്കെ എന്നതിലും ധാരണയിൽ എത്തേണ്ടതുണ്ട്.
ഇൗ സാഹചര്യത്തിൽ മേയ് 18ന് ശേഷമേ സത്യപ്രതിജ്ഞ ഉണ്ടാവൂയെന്നാണ് സൂചന. കോവിഡ് വ്യാപനത്തിനെതിരെ ഈ മാസം ഒമ്പതിന് ശേഷവും നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് ചൊവ്വാഴ്ച ചേർന്ന സി.പി.എം സംസ്ഥാന െസക്രേട്ടറിയറ്റിൽ മുഖ്യമന്ത്രി സൂചിപ്പിച്ചു. അതേസമയം പിണറായി വിജയെൻറ ജന്മദിനമായ മേയ് 24നോ അടുത്തദിവസങ്ങളിലോ സത്യപ്രതിജ്ഞ ഉണ്ടാവുമെന്ന അഭ്യൂഹവുമുണ്ട്.
ചൊവ്വാഴ്ചത്തെ സെക്രേട്ടറിയറ്റ് മന്ത്രിസഭ രൂപവത്കരണ അജണ്ടയിലേക്ക് കടന്നില്ല. ഇന്നോ നാളെയോ സി.പി.എം-സി.പി.െഎ ഉഭയകക്ഷി ചർച്ച നടക്കും. ശേഷം എല്ലാ ഘടകകക്ഷികളുമായും സി.പി.എം നേതൃത്വം ചർച്ച നടത്തും. ഇതിനൊപ്പം സി.പി.എം, സി.പി.െഎ നേതൃത്വങ്ങൾ തങ്ങളുടെ മന്ത്രിമാരുടെ കാര്യത്തിലും ധാരണയിലെത്തും.
മേയ് 17ന് എൽ.ഡി.എഫ് സംസ്ഥാന സമതി ഇക്കാര്യങ്ങൾ ചർച്ചചെയ്യും. 18ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങളിലാകും മന്ത്രിമാരുടെ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുക. പുതുമുഖങ്ങൾക്കും പരിചയസമ്പന്നതക്കും പ്രാമുഖ്യം നൽകുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പിൽ ചരിത്ര വിജയമാണ് നേടിയതെന്ന് സെക്രേട്ടറിയറ്റ് വിലയിരുത്തി. പാർട്ടി കണക്കുകൂട്ടിയ 101 സീറ്റിൽ രണ്ട് സീറ്റുകളുടെ കുറവ് മാത്രമാണ് ഉണ്ടായത്. വിജയത്തിന് പിന്നിൽ രണ്ട് ഘടകങ്ങളുണ്ടെന്നും സി.പി.എം വിലയിരുത്തി. സർക്കാറിെൻറ പ്രവർത്തനമാണ് ഇതിലൊന്ന്.
വികസന പ്രവർത്തനവും സംസ്ഥാനം നേരിട്ട പ്രതിസന്ധികളെ കൈകാര്യംചെയ്തത്, ക്ഷേമ പദ്ധതികളും കിറ്റ് വിതരണവും അടക്കമാണിത്. ബി.ജെ.പി രാഷ്ട്രീയത്തിെനതിരായി ഉറച്ച് നിൽക്കാനുള്ള കെൽപ് ഇടത്പക്ഷത്തിന് മാത്രമാണെന്ന ക്രൈസ്തവ, മുസ്ലിം ന്യൂനപക്ഷങ്ങളുടെ അംഗീകാരമാണ് രണ്ടാംഘടകം.
സംസ്ഥാന കോൺഗ്രസിന് ബി.ജെ.പിയുമായി കൂട്ടുചേരാൻ മടിയില്ലെന്ന് ന്യൂനപക്ഷം മനസ്സിലാക്കിയെന്നും വിലയിരുത്തി. മേയ് ഏഴ് വിജയദിനമായി ആചരിക്കും. വീടുകളിൽ രാത്രി ഏഴിന് ദീപശിഖ തെളിക്കാനും തീരുമാനിച്ചു.
തിരുവനന്തപുരം: തൃപ്പൂണിത്തുറ, കുണ്ടറ, കൽപറ്റ, ചാലക്കുടി മണ്ഡലങ്ങളിലെ തോൽവി വിശദമായി പരിശോധിക്കാൻ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനിച്ചു. തൃപ്പൂണിത്തുറയിൽ എം. സ്വരാജും കുണ്ടറയിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും തോറ്റത് സി.പി.എമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.
രണ്ടിടത്തും ബി.ജെ.പി വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിെച്ചന്നാണ് ആദ്യ വിലയിരുത്തൽ. മേഴ്സിക്കുട്ടിയമ്മക്ക് 2016േനക്കാൾ വോട്ട് കുറഞ്ഞതും പ്രത്യേകം അന്വേഷിക്കും. എന്നാൽ തൃപ്പൂണിത്തുറയിൽ എൽ.ഡി.എഫ് വോട്ട് നഷ്ടമായിട്ടില്ല. സി.പി.എം സ്ഥാനാർഥിക്ക് 2186 വോട്ട് കൂടി.
പക്ഷേ, ബി.ജെ.പിക്ക് 6087 വോട്ട് കുറഞ്ഞത് യു.ഡി.എഫിന് ലഭിച്ചു. 90 മണ്ഡലങ്ങളിൽ ബി.ജെ.പി-യു.ഡി.എഫ് വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കൽപറ്റയിൽ എൽ.ജെ.ഡിയും (എം.വി. ശ്രേയാംസ്കുമാർ) ചാലക്കുടിയിൽ കേരള കോൺഗ്രസും (ഡെന്നീസ് കെ. ആൻറണി) ആണ് മത്സരിച്ച് തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.