കോഴിക്കോട്: മനുഷ്യജന്മം എങ്ങനെയാവണമെന്ന് മാതൃക തീർത്ത പ്രഫ. കെ.എ. സിദ്ദീഖ് ഹസനെ അവസാനമായി കാണാൻ ആയിരങ്ങൾ. ഏറെക്കാലം അദ്ദേഹത്തിെൻറ കർമമണ്ഡലമായിരുന്ന കോഴിക്കോട്ടേക്ക് നാടിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങളാണ് ഒഴുകിയത്.
വൈകീട്ട് നാലിനുശേഷം മകെൻറ വീട്ടിൽനിന്ന് മൃതദേഹം വെള്ളിമാട്കുന്ന് ജെ.ഡി.ടി വളപ്പിലേക്ക് പൊതുദർശനത്തിന് എത്തിച്ചതോടെ വനിതകളടക്കം ജീവിതത്തിെൻറ വിവിധതുറകളിൽനിന്നുള്ളവരാണ് പ്രാർഥനാനിരതമായ മനസ്സോടെ എത്തിയത്.
കോവിഡ് മുൻകരുതൽ പരിഗണിച്ച് ഓരോ 15 മിനിറ്റിലും നടന്ന മയ്യിത്ത് നമസ്കാരത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.കെ. രാഘവൻ എം.പി, ബിനോയ് വിശ്വം എം.പി, ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, എഡിറ്റർ വി.എം. ഇബ്രാഹിം, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, മാധ്യമം സി.ഇ.ഒ പി.എം. മുഹമ്മദ് സാലിഹ്, ജോ. എഡിറ്റർ പി.ഐ നൗഷാദ്, അസോസിയേറ്റ് എഡിറ്റർ പ്രഫ. യാസീൻ അശ്റഫ്, അബ്ദുസ്സലാം വാണിയമ്പലം, ടി.കെ. ഉബൈദ്, കെ.സി. അബു,
ഒ. അബ്ദുല്ല, എം.പി. അഹമ്മദ്, എൻജിനീയർ മുഹമ്മദ് കോയ, സി.പി. ഉമർ സുല്ലമി, പി.എം.എ. സലാം, ശൈഖ് മുഹമ്മദ് കാരകുന്ന്, പി. കോയ, പി.ടി.എ. റഹീം എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, ബഷീറലി തങ്ങൾ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമർ പാണ്ടികശാല, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, ജമാൽ കൊച്ചങ്ങാടി, മെറാൾഡ നിഷാദ്, കെ.ടി. വേലായുധൻ, പി. മുജീബുറഹ്മാൻ, എം.കെ. മുഹമ്മദലി, കെ.പി. രാമനുണ്ണി, ഡോ.പി.കെ. പോക്കർ, എം.വി. സലിം മൗലവി, അഹമ്മദ് ദേവർകോവിൽ, സി.പി. മുഹമ്മദ് ബഷീർ, നാസറുദ്ദീൻ എളമരം, ഇ.എം. അബ്ദുറഹ്മാൻ, മുസ്തഫ കൊമ്മേരി, തസ്ലിം റഹ്മാനി, മജീദ് ഫൈസി, സൂര്യ ഗഫൂർ തുടങ്ങി നിരവധി പേർ ആദരാഞ്ജലി അർപ്പിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.