തിരുവനന്തപുരം: കേരളത്തിലെ 45 ലധികം മണ്ഡലങ്ങളില്‍ എൻ.ഡി.എയെ പരാജയപ്പെടുത്താന്‍ സി.പി.എമ്മും കോണ്‍ഗ്രസും പരസ്പരം വോട്ടുമറിച്ചെന്ന ആരോപണവുമായി ബി.ജെ.പി.
എന്നാൽ ജനങ്ങൾ ഇത് തിരിച്ചറിഞ്ഞെന്നും അതുകൊണ്ടുതന്നെ വിജയിക്കുമെന്നുമാണ് അവകാശവാദം. 10 സീറ്റുകളിൽ വിജയസാധ്യതയുണ്ടെന്നാണ് അവകാശവാദം. കഴിഞ്ഞതവണ ആറിടങ്ങളിൽ രണ്ടാംസ്ഥാനം നേടിയെങ്കിൽ ഇക്കുറി അതിെൻറ ഇരട്ടിയിലേറെ സീറ്റുകളിൽ രണ്ടാമതെത്തും.
നിയമസഭയിൽ ബി.ജെ.പി നിർണായക ശക്തിയാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. നേമം, മഞ്ചേശ്വരം, പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ ജയം ഉറപ്പിക്കുന്നു.
അടിയൊഴുക്കുകൾ ഉണ്ടായില്ലെങ്കിൽ കഴക്കൂട്ടം, വട്ടിയൂർക്കാവ്, കാട്ടാക്കട, തിരുവനന്തപുരം, കോന്നി മണ്ഡലങ്ങളിൽ ജയിക്കുമെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. ചിലയിടങ്ങളിൽ സി.പി.എമ്മിെൻറയും കോൺഗ്രസിെൻറയും വോട്ടുകൾ തങ്ങൾക്ക് അനുകൂലമായെന്ന വാദങ്ങളെയും തള്ളുന്നില്ല.
എന്നാൽ, പലയിടങ്ങളിലും ബി.ജെ.പി സാധ്യതകൾ ഇല്ലാതാക്കാനുള്ള ബോധപൂർവമായ പ്രവർത്തനങ്ങൾ ഇരുമുന്നണികളിൽനിന്നും ന്യൂനപക്ഷ മതസംഘടനകളിൽ നിന്നുമുണ്ടായെന്നും ബി.ജെ.പി വിലയിരുത്തുന്നു.
നേമത്ത് യു.ഡി.എഫ് പ്രചരിപ്പിക്കുന്നതുപോലെ അട്ടിമറി നടന്നില്ലെന്നാണ് വിലയിരുത്തൽ. ആർ.എസ്.എസാണ് ഇവിടെ പ്രചാരണത്തിന് മേൽനോട്ടം വഹിച്ചത്. കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രകടനത്തെ ആശ്രയിച്ചാകും വിജയമെന്നും കണക്കുകൂട്ടുന്നു.
സി.പി.എം കേന്ദ്രകമ്മിറ്റിയുടെയും കോണ്‍ഗ്രസ് ഹൈകമാൻഡിെൻറയും പൂര്‍ണമായ അറിവോടെ സി.പി.എമ്മിെൻറയും കോണ്‍ഗ്രസിെൻറയും സംസ്ഥാനഘടകങ്ങള്‍ എൻ.ഡി.എ ജയസാധ്യതയുള്ള സീറ്റുകളിൽ ഒത്തുകളി നടത്തി.
രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും ഡൽഹിയിലുണ്ടാക്കിയ ധാരണ ഇവിടത്തെ നേതാക്കൾ നടപ്പാക്കിയെന്നും എൻ.ഡി.എ കൺവീനർ പി.കെ. കൃഷ്ണദാസ് ആരോപിച്ചു.
നിലവിലെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറയും മഞ്ചേശ്വരത്ത് സി.പി.എം വോട്ടുമറിച്ചെന്ന കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറയും പ്രസ്താവനകള്‍ ഈ അട്ടിമറിക്ക് തെളിവാണ്.
കേരളത്തിന് പുറത്ത് പരസ്യധാരണയോടെ പ്രവര്‍ത്തിക്കുന്ന സി.പി.എമ്മും കോണ്‍ഗ്രസും ആ സഹകരണം കേരളത്തിലും നടപ്പാക്കുന്നതിെൻറ ആരംഭമാണ് ഇൗ ധാരണ. ബി.ജെ.പി ഇനി നിയമസഭക്കകത്ത് നിര്‍ണായകശക്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.