ലോസ് ആഞ്ചലസ്: എട്ടുപതിറ്റാണ്ടോളം യു.എസ് ടെലിവിഷൻ പ്രേക്ഷകരെ ചിരിപ്പിച്ച നടി ബെറ്റി വൈറ്റ് അന്തരിച്ചു. 99 വയസായിരുന്നു. 'ദ ഗോൾഡൻ ഗേൾസ്', 'ദ മേരി ടെയ്ലർ മൂറേ ഷോ' എന്നിവയാണ് ബെറ്റിയെ പ്രശസ്തയാക്കിയത്.
1949 മുതൽ ടെലിവിഷൻ പരിപാടികളിൽ നിറഞ്ഞുനിന്ന അവർ നിരവധി ഹാസ്യപരമ്പരകളുടെ ഭാഗമായി. 2019ൽ ടോയ് സ്റ്റോറി 4ൽ ശബ്ദസാന്നിധ്യമായും ബെറ്റി വൈറ്റ് എത്തി. 1950കളിൽ 'ലൈഫ് വിത്ത് എലിസബത്ത്' എന്ന ഹാസ്യപരിപാടി നിർമിച്ച വൈറ്റ് ആദ്യ കാല വനിത നിർമാതാക്കളിൽ ഒരാളായി മാറി. അതിൽ അവർ മികച്ച വേഷം അഭിനയിക്കുകയും ചെയ്തു.
മുൻ തലമുറയെ മാത്രമല്ല, ഇൻസ്റ്റഗ്രാമിലൂടെ പുതു തലമുറയെയും ബെറ്റി വൈറ്റ് കൈയിലെടുത്തിരുന്നു. വിവിധ വിഭാഗങ്ങളിലായി എട്ട് എമ്മി പുരസ്കാരങ്ങൾ വൈറ്റ് സ്വന്തമാക്കിയിരുന്നു. കൂടാതെ ഏറ്റവും കൂടുതൽ കാലം ടെലിവിഷൻ പരിപാടികളിൽ നിറഞ്ഞുനിന്നതിന് ഗിന്നസ് റെക്കോഡും വൈറ്റ് സ്വന്തമാക്കി. 79 വർഷമാണ് ടെലിവിഷൻ പരിപാടികളിൽ വൈറ്റ് സാന്നിധ്യമറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.