ഷാറൂഖ് ഖാന് വേണ്ടി നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായകനാണ് അഭിജിത്ത് ഭട്ടാചാര്യ. ഒരുകാലത്ത് എസ്. ആർ.കെയുടെ ശബ്ദമായിരുന്നു. ഇപ്പോഴിതാ എസ്.ആർ.കെയെ ശബ്ദത്തിൽ പേരിൽ സഹതാരങ്ങൾ പരിഹസിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഗായകൻ.
സിനിമയിൽ സൂപ്പർ താരമായി തിളങ്ങുമ്പോഴും അദ്ദേഹത്തെ വിക്കുള്ളവൻ എന്ന് പലരും പരിഹസിച്ചിരുന്നുവെന്നാണ് അഭിജിത്ത് പറയുന്നത്.ശുഭാങ്കർ മിശ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് പങ്കുവെക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
'ഷാറൂഖ് ഖാന്റെ സമകാലീനരായ താരങ്ങളിൽ ചിലർ അദ്ദേഹത്തെ വിക്കുള്ളവൻ എന്നാണ് വിളിച്ചിരുന്നത്. മേം ഹൂം നാം എന്ന ചിത്രത്തിലെ ഒരു ഗാനത്തിന് എനിക്ക് പുരസ്കാരം ലഭിച്ചിരുന്നു. ദുബൈയിൽ വെച്ചായിരുന്നു പരിപാടി. അവാർഡ് വാങ്ങിയതിന് ശേഷം വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ ഒരു നടൻ വന്നിട്ട് എന്നോട് ചോദിച്ചു, നിങ്ങൾ വിക്കുള്ള ആ നടന് വേണ്ടിയാണോ പാട്ട് പാടിയതെന്ന്. ഇതുകേട്ടതും ശരിക്കും ഞാൻ ഞെട്ടിപ്പോയി. അവർ എന്താണ് ഇങ്ങനെ അസൂയപ്പെടുന്നതെന്ന് ഞാൻ ചിന്തിച്ചു. ഞാൻ പാടിയ പാട്ടിനാണ് എനിക്ക് പുരസ്കാരം കിട്ടിയത്'- അഭിജിത് ഭട്ടാചാര്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.