ഷാറൂഖ് ഖാനും താനും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്ന് റാപ്പർ യോ യോ ഹണി സിങ്. ഷാറൂഖ് തല്ലിയിട്ടില്ലെന്നും ആരോ തെറ്റായ വിവരം പ്രചരിപ്പിച്ചതാണെന്നും ഹണി സിങ്ങിന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററിയിൽ പറഞ്ഞു. ഷാറൂഖ് വളരെ നല്ല മനുഷ്യനാണെന്നു കൂട്ടിച്ചേർത്തു.
അന്ന് യു.എസിൽ സംഭവിച്ചതിനെക്കുറിച്ച് ഹണി സിങ് പറഞ്ഞതിങ്ങനെ' ഒമ്പത് വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചത് ഞാൻ നിങ്ങളോട് ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നു. യു.എസ് ഷോക്കിടെ ഷാറൂഖ് എന്നെ തല്ലി,തല പൊട്ടിച്ചതായി ആരോ പറഞ്ഞു. ആ മുനുഷ്യൻ ഒരിക്കലും എന്നെ തല്ലിയിട്ടില്ല, ഒരിക്കലും എനിക്ക് നേരെ കൈ ഉയർത്തില്ല, എന്നെ അദ്ദേഹത്തിന് ഇഷ്ടമാണ്.
ചിക്കാഗോയിലേക്കുള്ള ടൂറിന് ഷാറൂഖിനൊപ്പം എന്നേയും ക്ഷണിച്ചു. എനിക്ക് എന്തോ പെർഫോമൻസിന് താൽപര്യമില്ലായിരുന്നു. ഞാൻ അവരോട് കാര്യം പറഞ്ഞു. എന്നോട് ഷോക്കായി റെഡി ആകണമെന്ന് പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. മനേജർ വന്ന് കാര്യം തിരക്കി. തുടർന്ന് ഞാൻ ബാത്ത് റൂമിൽ പോയി ട്രിമ്മറുകൊണ്ട് മുടി മൊട്ടയടിച്ചു. ഇനി എങ്ങനെ സ്റ്റേജിൽ കയറും എന്ന് ചോദിച്ചു. തൊപ്പി വെച്ച് പെർഫേം ചെയ്യാനാണ് അവർ പറഞ്ഞത്. മുടി മുറിച്ചതുകൊണ്ട് രക്ഷപ്പാടാനാകില്ല എന്ന് തോന്നിയതോടെ അവിടെയുണ്ടായിരുന്ന ഒരു കപ്പെടുത്ത് ഞാന്‍ തലക്കടിക്കുകയായിരുന്നു. എന്റെ തലയില്‍ മുറിവുണ്ടാവുകയും സ്റ്റിച്ച് ഇടേണ്ടിവരികയും ചെയ്തു. അല്ലാതെ ഷാറൂഖ് ഖാന്‍ എന്നെ തല്ലിയതുകൊണ്ടല്ല. ഏതോ ഒരാളാണ് ഷാറൂഖ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചത്'-യോ യോ ഹണി സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.