ആഷിഖ് അബു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'റൈഫിള്‍ ക്ലബ്ബ്'. ചിത്രത്തിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഇപ്പോഴിതാ സംവിധായകന്‍ അനുരാഗ് കശ്യപിന്റെ അഭിനയത്തെ പ്രശംസിച്ചു കൊണ്ടുള്ള കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഈ കുറിപ്പ് സംവിധായകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
'ശാലിനി ഉണ്ണികൃഷ്ണന്‍, ‘മനസിലായോ’യിലെ ദീപ്തി സുരേഷ്, ബേബി ജോണിലെ പാട്ട്, ഇത് എല്ലാം ചേര്‍ത്തു വെച്ചാലും അതിനേക്കാള്‍ നന്നായി അനുരാഗ് കശ്യപ് മലയാളം സംസാരിച്ചു. മിസ്റ്റര്‍ കശ്യപ് നിങ്ങള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍, ദയവായി തെന്നിന്ത്യന്‍ സിനിമ വിട്ടുപോകരുത്' എന്നാണ് കുറിപ്പ്. അനുരാഗ് കശ്യപ് ആഷിഖ് അബുവിനും ശ്യാം പുഷ്‌കരനും നന്ദി അറിയിച്ചിട്ടുണ്ട്.
ഡിസംബർ 19 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, ഹനുമാന്‍ കൈന്‍ഡ്, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ആഷിഖ് അബു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. ദിലീഷ് കരുണാകരന്‍, ശ്യാം പുഷ്‌കരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.