ഇന്ത്യൻ സിനിമാ ലോകത്ത് ദക്ഷിണേന്ത്യൻ സിനിമകളുടെ ജനപ്രീതി വർധിച്ചു വരികയാണ്. ബോളിവുഡ് താരങ്ങളെ പിന്നിലാക്കി തെന്നിന്ത്യൻ ചിത്രങ്ങളും താരങ്ങളും ഇന്ത്യൻ സിനിമ ലോകത്ത് ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടന്മാരുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ് . ഓർമാക്സ് മീഡിയ പുറത്തുവിട്ടിരിക്കുന്ന ലിസ്റ്റിൽ തെന്നിന്ത്യൻ താരങ്ങളാണ് ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്. ബോളിവുഡിലെ പല സൂപ്പർ താരങ്ങളും ആദ്യ പത്തിൽ ഇടംപിടിച്ചിട്ടില്ല.
ഒന്നാംസ്ഥാനത്ത് പ്രഭാസ് ആണ്. 2024 പുറത്തിറങ്ങിയ പ്രഭാസ് ചിത്രം കൽക്കി 2898 എഡി വൻ വിജയമായിരുന്നു. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയോടെയാണ് നടന്റെ ജനപ്രീതി ഇന്ത്യൻ സിനിമാ ലോകത്ത് വർധിക്കുന്നത്. അടുത്ത വർഷം ബിഗ് ബജറ്റ് ചിത്രങ്ങളാണ് നടന്റേതായി പുറത്തിറങ്ങാൻ തയാറെടുക്കുന്നത്.
രണ്ടാം സ്ഥാനത്ത് തമിഴ് സൂപ്പർ താരം വിജയ് ആണ്. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്ത ഗോട്ട് ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമയിൽ നിന്ന് ചുവടുമാറി രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടനിപ്പോൾ. അല്ലു അർജുൻ ആണ് ഇന്ത്യയിലെ ജനപ്രിയ നടന്മാരിൽ മൂന്നാം സ്ഥാനത്ത്. പുഷ്പ 2 തെന്നിന്ത്യയിൽ മാത്രമല്ല ഹിന്ദിയിലും സൂപ്പർ ഹിറ്റാണ്. തെലുങ്ക് പതിപ്പിനെക്കാളും ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചിരിക്കുന്നത് ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ നിന്നാണ്.
നാലാം സ്ഥാനത്താണ് ബോളിവുഡിന്റെ കിങ് ഖാൻ ഷാറൂഖ് ഖാന്റെ സ്ഥാനം.ടോപ്പ് 10 ലിസ്റ്റിൽ ഷാറൂഖിനൊപ്പം അക്ഷയ് കുമാർ മാത്രമേ ബോളിവുഡിൽ നിന്ന് ഇടംപിടിച്ചിട്ടുള്ളൂ. പത്താം സ്ഥാനത്താണ് അക്ഷയ് കുമാർ. പട്ടികയിൽ സൽമാൻ ഖാന്‍റെ അഭാവം ആരാധകരെയും ഞെട്ടിച്ചിട്ടുണ്ട്. അഞ്ചാം സ്ഥാനത്ത് ജൂനിയർ എൻ.ടി.ആറാണ്. ആറാം സ്ഥാനത്ത് കോളിവുഡ് താരം അജിത് കുമാർ, ഏഴാമത് മഹേഷ് ബാബു എട്ടാമത് സൂര്യയാണ്. രാം ചരൺ ആണ് ഒമ്പതാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.