പിതാവിന് അഭിമുഖീകരിക്കേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് നടൻ ആമിർ ഖാൻ. പിതാവിന്റെ കഷ്ടപ്പാടുകൾ ഏറെ വേദനിപ്പിച്ചെന്നാണ് നടൻ പറയുന്നത്.ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്കൂൾ പഠനകാലത്ത് നേരിടേണ്ടി വന്ന കഷ്ടപ്പാടിനെക്കുറിച്ച് നടൻ പറഞ്ഞത്.
'കഠിനാധ്വാനിയായിട്ടും അച്ഛന് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നു. കുട്ടിക്കാലത്ത് പിതാവിനെ കാണുന്നതായിരുന്നു ഏറ്റവും സങ്കടവും വേദനയുമുള്ള കാര്യം. ഞങ്ങളുടെ സ്കൂൾ ഫീസ് അടക്കാൻ അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടു. അത് ഞങ്ങളെയും വേദനിപ്പിച്ചിരുന്നു. ആറാം ക്ലാസിലെ ഏറ്റവും കുറഞ്ഞ ഫീസായ ആറ് രൂപ പോലും അന്ന് ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കുട്ടിക്കാലത്ത് അമ്മ ഞങ്ങൾക്ക് സ്കൂൾ യൂനിഫോം തുന്നി തരുന്നത് ഇപ്പോഴും ഓർമയുണ്ട്. അച്ഛന്റെ മരണശേഷം അമ്മക്ക് നല്ലൊരു ജീവിതം ലഭിച്ചു. ഞങ്ങൾ പ്രശ്നങ്ങളിൽ നിന്നെല്ലാം സംരക്ഷിച്ച് ഒപ്പം നിർത്തി'- ആമിർ ഖാൻ പറഞ്ഞു.
ഇന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടന്മാരിൽ ഒരാണ് ആമിർ ഖാൻ. ഏകദേശം 2000 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. അഭിനയത്തിന് പുറമേ, സ്വന്തമായി പ്രൊഡക്ഷൻ ഹൗസുമുണ്ട്. ലാൽ സിങ് ഛദ്ദയാണ് ആമിറിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 'സിതാരെ സമീന്‍ പര്‍' എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ഇടവേള അവസാനിപ്പിച്ച് മടങ്ങിയെത്താൻ തയാറെടുക്കുകയാണ് ആമിർ ഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.