ജയസൂര്യ മലയാളികളുടെ തിരശ്ശീലയിൽ അഭിനയത്തികവ് അടയാളപ്പെടുത്താൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടാകുന്നു. മലയാള സിനിമയുടെ ദോസ്തായെത്തിയ ജയസൂര്യ 20 വർഷംകൊണ്ട് നൂറ് സിനിമകൾ പിന്നിട്ടിരിക്കുകയാണ്. വളരെ വേഗത്തിലായിരുന്നു ഉരിയാടാപ്പയ്യനിൽനിന്ന് സിനിമക്കും പ്രേക്ഷകർക്കും ചതിക്കാത്ത ചന്തുവായി ആ പേര് മാറിയത്. ചോക്ക്ലേറ്റ് കാലത്തെ ക്ലാസ്മേറ്റ്സിൽനിന്ന് 'ബ്യൂട്ടിഫുൾ' ആയ മാറ്റമായിരുന്നു പിന്നീട് പ്രേക്ഷർ കണ്ടത്. സ്റ്റീഫൻ ലൂയിസും അബ്ദുവും എ.സി.പി ആര്യൻ ജോണും ജോയ് താക്കോൽക്കാരനും അങ്കൂർ റാവുത്തറും ഷാജി പാപ്പനും സത്യനും മേരിക്കുട്ടിയും... നീളുകയാണ് പട്ടിക.
ഒഴുക്ക് മുറിയാത്ത 'വെള്ളം' പോലെയായിരുന്നു ആ യാത്ര. സിനിമയോട് ഞാൻ കാണിച്ച ആത്മാർഥക്ക് പ്രേക്ഷകരും സിനിമാപ്രവർത്തകരും നൽകിയ അംഗീകാരമാണിതെന്നാണ് ഈ നേട്ടങ്ങളെപ്പറ്റി ജയസൂര്യ നന്ദിയോടെ പറയുന്നത്. താരമൂല്യമുള്ള നായകനായി മലയാളസിനിമയിൽ സ്ഥിരപ്രതിഷ്ഠ നേടിയപ്പോൾതന്നെ വില്ലനാകാനും കോമഡി പറയാനും ധൈര്യം കാണിച്ചിട്ടുണ്ട് ജയസൂര്യ എന്നും. രണ്ടു പതിറ്റാണ്ടിനിടയിൽ മലയാളത്തിൽ വന്ന പരീക്ഷണവും പുതുപ്രമേയവും പറഞ്ഞ, ജനകീയവും ജനപ്രിയവും സാമൂഹികപ്രതിബദ്ധതയുമുള്ള സിനിമകളിൽ മിക്കതിലും ജയസൂര്യ എന്ന നടെൻറ കൈയൊപ്പുകൂടിയുണ്ടായിരുന്നു. 'മാധ്യമം ഓൺലൈനു'മായിവിശേഷങ്ങൾ പങ്കുവെച്ച് ജയസൂര്യ...
എന്നെ നിലനിർത്തിയത് നല്ല സിനിമകൾ സമ്മാനിച്ചവരും പ്രേക്ഷകരും
സിനിമ പോലൊരു ഇൻഡസ്ട്രിയിൽ ലൈവായി 20 വർഷം നിൽക്കാൻ പറ്റുക എന്നത് ചെറിയ കാര്യമല്ല എന്നാണ് എെൻറ വിശ്വാസം. ഞാനതിെന എെൻറ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് കാണുന്നത്. ഈ 20 വർഷം ഞാൻ നിലനിൽക്കാനുള്ള കാരണങ്ങൾ ഒരുപാടുണ്ടല്ലോ. നല്ല സിനിമകൾ എന്നെ തേടിയെത്തി, ആ സിനിമകളെയും എന്നെയും പ്രേക്ഷകർ ഹൃദയംകൊണ്ട് സ്വീകരിച്ചു. അതുകൊണ്ടാണല്ലോ ഞാനിപ്പോഴും ഇവിടെ ഉള്ളത്. നല്ല സിനിമകൾ സമ്മാനിച്ചവരും, അത് കൈ നീട്ടി സ്വീകരിച്ച പ്രേക്ഷകരുമാണ് എന്നെ നിലനിർത്തിയത്.
പിന്നെ 20 വർഷം അതല്ലെങ്കിൽ പത്തോ അഞ്ചോ വർഷം മുമ്പ് സിനിമയെ സമീപിച്ചതുപോലെയല്ല ഞാൻ ഇപ്പോൾ സമീപിക്കുന്നത്. അതിൽ ഒരുപാട് മാറ്റങ്ങളും അപ്ഡേഷനും ഉണ്ടായിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അതെന്താണെന്നു ചോദിച്ചാൽ, എനിക്കറിയില്ല. പേക്ഷ, പണ്ട് സിനിമയെ സമീപിച്ചതുപോെലയല്ല സമീപിക്കുന്നത്, കൂടുതൽ ആത്മാർഥമായിട്ട് സിനിമയെ കാണാനും സമീപിക്കാനും എനിക്കു കഴിയുന്നുണ്ട്. ഇനി എത്ര നാൾ ഞാൻ നിലനിൽക്കുമെന്നൊന്നും എനിക്ക് അറിയില്ല. എന്നെ തേടിവരുന്ന ഓരോ സിനിമക്കുമൊപ്പം ഞാൻ ആത്മാർഥതയോടും എെൻറ പൂർണതയോടും ഉണ്ടാകും എന്നു മാത്രമേ എനിക്ക് പറയാൻ ആവുകയുള്ളൂ.
നമുക്ക് വേണമെങ്കിൽ സിനിമയിൽനിന്ന് മനഃപൂർവം ഒരു ബ്രേക്ക് എടുക്കാൻ പറ്റും. ദൈവം അനുഗ്രഹിച്ച് എല്ലാ വർഷവും എനിക്ക് സിനിമ വന്നുകൊണ്ടിരുന്നു. സിനിമയോട് ഞാൻ കാണിക്കുന്ന സ്നേഹം അല്ലെങ്കിൽ സത്യസന്ധത പൂർണമായും ആ ജോലി ആത്മാർഥമായി ചെയ്യാൻ ശ്രമിക്കുന്നു തുടങ്ങിയ കാര്യങ്ങളായിരിക്കണം അതിനു പിന്നിൽ എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
100 സിനിമ അല്ലെങ്കിൽ 50 സിനിമ വരുേമ്പാൾ പത്ത് സിനിമയായിരിക്കും നമ്മൾ കേൾക്കുക. അതിൽനിന്ന് രണ്ടോ മൂന്നോ സിനിമയായിരിക്കും ചെയ്യുക. നമ്മൾ ചെയ്യുന്ന സിനിമയേക്കാൾ കൂടുതൽ ചെയ്യാത്ത സിനിമകളായിരിക്കും ഉണ്ടാവുക.
സിനിമയും കഥാപാത്രങ്ങളും നമ്മളെയാണ് തെരഞ്ഞെടുക്കുന്നത്
ഞാൻ ഇന്ന കഥാപാത്രങ്ങളൊക്കെ ചെയ്യാം എന്ന് പ്ലാൻ ചെയ്ത് വെച്ചിട്ടുള്ള ഒരു നടൻ അല്ല. ഞാൻപോലും പ്രതീക്ഷിക്കാത്ത കഥാപാത്രങ്ങളാണ് തേടിവരുന്നത്. മേരിക്കുട്ടിയിലൂടെ ട്രാൻസ്ജെൻഡർ എന്ന കഥാപാത്രം, ഫുട്ബാൾ അറിയാത്ത എന്നെയാണ് ക്യാപ്റ്റൻ തേടിവന്നത്. ഒരിക്കലും സിനിമയെ നമുക്ക് ചൂസ് ചെയ്യാൻ പറ്റില്ല. സിനിമക്കും കഥാപാത്രങ്ങൾക്കുേമ നമ്മളെ ചൂസ് ചെയ്യാൻ പറ്റുള്ളൂ. കഥാപാത്രങ്ങളാണ് തീരുമാനിക്കുന്നത് ഏത് നടനാണ് ഇത് ചെയ്യേണ്ടതെന്ന്. ഞാനല്ല അത് ഡിസൈഡ് ചെയ്യുന്നത് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. ഓരോ സിനിമയും നമ്മളെ തേടി വരുന്നത് നമ്മുടെ ഭാഗ്യമാണ്. അതേസമയം, 'പാഷൻ ഓഫ് ദ ക്രൈസ്റ്റ്' കാണുേമ്പാൾ അതുപോലത്തെ സിനിമ ചെയ്യണമെന്ന് തോന്നാറുണ്ട്. പേക്ഷ, അത് നമ്മളിലേക്ക് വരണമെന്നൊന്നും ഇല്ലല്ലോ.
ഓരോ കഥാപാത്രത്തിനൊപ്പം ആ ഭാഷയും എന്നിലേക്ക് അങ്ങ് വരുകയായിരുന്നു, പുണ്യാളൻ അഗർബത്തീസിൽ തൃശൂർ സ്ലാങ് ചെയ്തു. കോഴിക്കോട്, കണ്ണൂർ, കോട്ടയം, കൊച്ചി തുടങ്ങിയ ഭാഷകളും പറഞ്ഞിട്ടുണ്ട്. അവിടെയുള്ള ഒരു കഥാപാത്രം ചെയ്യുേമ്പാൾ അവിടത്തെ ഭാഷ തന്നെ വേണമല്ലോ. കഥാപാത്രത്തിനൊപ്പം ഭാഷകൂടി വന്നതുകൊണ്ട് അതിനുവേണ്ടി ഇതുവരെ പണിയെടുക്കേണ്ടി വന്നിട്ടില്ല.
കൂടുതൽ അടുപ്പം 'ഞാൻ മേരിക്കുട്ടി'യോട്
എനിക്ക് എല്ലാ കഥാപാത്രങ്ങളും ഒരുപോലെയാണ്. എല്ലാം എെൻറ പ്രിയപ്പെട്ട സിനിമകളാണ്. പേക്ഷ, എന്നിൽ കൂടുതൽ അറ്റാച്ച്മെൻറുള്ള സിനിമ ഏതാണെന്ന് ചോദിച്ചാൽ അത് 'ഞാൻ മേരിക്കുട്ടി' ആയിരിക്കും. മറ്റു സിനിമകളിൽനിന്ന് വേറിട്ടുകാണുന്ന ഒരു സിനിമയാണത്. ഭയങ്കര ചലഞ്ചിങ്ങാണ് ആ കഥാപാത്രം. ഞാൻ നാളെ എത്ര സിനിമ ചെയ്താലും, ഒരു പുരുഷൻ സ്ത്രീയായിട്ട് അഭിനയിക്കുക എന്നത് ഭയങ്കര റിസ്ക്ക് തന്നെയാണ്. ചലഞ്ചിങ്ങായിട്ടുള്ള ഒരുപാട് സിനിമകൾ ചെയ്യാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. 'ആട്' കാണുന്നവർക്ക് നിസ്സാരമായിട്ട് തോന്നുമെങ്കിലും അത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കാരണം, ഒരേ സമയം ഷാജിപാപ്പൻ മാസിെൻറ ഭാഗവും അതേസമയംതന്നെ മണ്ടനുമാണ്. ഇത് രണ്ടും ഒരേസമയം വിശ്വസിപ്പിക്കുക എന്നത് ഭയങ്കരമൊരു ചലഞ്ചായിരുന്നു. ചലഞ്ചിങ്ങായിട്ടുള്ള മറ്റൊരു കഥാപാത്രമായിരുന്നു സു സു സുധി വാത്മീകം. വിക്കുള്ള ഒരു കഥാപാത്രമായി മാറുക എന്നും നല്ല റിസ്ക്കായിരുന്നു. ഞാൻ കാണാത്ത സത്യേട്ടൻ, അതിലൊക്കെ ചലഞ്ചായിരുന്നു ഇനി വരാൻ പോകുന്ന പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന വെള്ളം എന്ന സിനിമ.
വർത്തമാനത്തിനിടയിൽ അറിയാതെതന്നെ നമ്മൾ പറഞ്ഞുപോകുന്ന കൗണ്ടറുകൾ, അല്ലെങ്കിൽ മറ്റൊരാൾ പറയുന്ന കൗണ്ടർ അത് നോട്ട് ചെയ്ത് വെക്കും. ഇത് ചിലപ്പോൾ ആ സിനിമയിൽ ഉപയോഗിക്കാലോ, അതല്ലെങ്കിൽ എന്നെങ്കിലും എവിടെയെങ്കിലും ഉപയോഗിക്കാൻ പറ്റുമല്ലോ എന്ന് കരുതിയാണ് കുറിച്ചുവെക്കുന്നത്. ഒരിക്കൽ സൈജു കുറുപ്പും ഞാനുംകൂടി ഇരിക്കുന്ന സമയത്താണ് എന്തോ തമാശ പറഞ്ഞപ്പോൾ, അത് നല്ലൊരു കോമഡിയാണല്ലോ എന്ന് പറഞ്ഞ് നോട്ട് ചെയ്ത് വെച്ചിരുന്നു.
അതേസമയം, ഫിസിക്കലി മാറ്റമുള്ള സിനിമകൾക്കുവേണ്ടി മാത്രമേ ക്യാരക്ടർ പ്രിപ്പറേഷൻ ചെയ്യാൻ പറ്റുള്ളൂ. ക്യാപ്റ്റൻ, ആട്, അപ്പോത്തിക്കരി, ഞാൻ മേരിക്കുട്ടി... തുടങ്ങിയ സിനിമകൾ അത്തരത്തിലുള്ളതാണ്. ചിലപ്പോൾ പത്തിരുപത് ദിവസം, അല്ലെങ്കിൽ ആ സിനിമയുടെ കഥാപാത്രത്തിെൻറ രൂപത്തിലേക്ക് എത്താൻ എത്ര ദിവസമാണോ അത്രയും. ഇപ്പോൾ അപ്പോത്തിക്കരിക്കുവേണ്ടി രണ്ട്-മൂന്ന് മാസംതന്നെ ചെലവഴിച്ചാണ് തടി കുറച്ചത്. ശരീരത്തിെൻറ ട്രാൻസ്ഫോർമേഷന് മാത്രമേ സമയം എടുക്കാറുള്ളൂ. അല്ലാതെ കഥാപാത്രത്തിനുവേണ്ടി അങ്ങനെ സമയം എടുക്കാറില്ല. കഥാപാത്രത്തെ മനസ്സിലാക്കേണ്ട ഒരു സമയം മാത്രമേയുള്ളൂ. അല്ലാതെ കൂടുതൽ പ്രിപ്പറേഷൻ ചെയ്ത് ചെയ്യാൻ പറ്റുന്ന ഒരു ജോലിയല്ല ഇത്. എന്താണോ മനസ്സിലാക്കിയത് അത് ചെയ്യുക എന്നതു മാത്രമാണ് സിനിമ.
സിനിമ ഒരു ഭാരക്കട്ട
സിനിമ എന്നത് ഒരു ഭാരിച്ച ഉത്തരവാദിത്തമാണ്. ഒരു ഭാരക്കട്ട എന്നുതന്നെ പറയാം. വളരെ ഉത്തരവാദിത്തമുള്ള ജോലി ഏറ്റെടുക്കുേമ്പാൾ അതിനൊപ്പം നമ്മളും ഒരുപാട് വളരുമെന്നാണ് എനിക്കു തോന്നുന്നത്. പേഴ്സനലിതന്നെ വളരും. ഓരോ ദിവസവും നമ്മൾ പഠിച്ചുകൊണ്ടിരിക്കുകയല്ലേ. ആക്ടർ എന്ന നിലയിലും വ്യക്തി എന്ന നിലയിലും റിഫൈൻഡ് ആകാം. ഇത് രണ്ടും നമ്മളെ കുറേക്കൂടി നല്ല മനുഷ്യനാക്കി മാറ്റും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതേസമയം, ഒരുപാട് കാര്യങ്ങൾ എനിക്ക് അച്ചീവ് ചെയ്യാൻ പറ്റി. അത് എന്തൊക്കെയാണെന്ന് എണ്ണി എണ്ണി പറയാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. വ്യക്തിയിൽപോലും ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
ലോക്ഡൗണിൽ വീട്ടിൽ അങ്ങനെ പ്രേത്യകിച്ച് പരിപാടികൾ ഒന്നും ഉണ്ടായില്ല. ചിലതങ്ങ് ശീലങ്ങളായി പോവില്ലേ, അതുപോലെ കുറെ ദിവസം വീട്ടിൽ ഇരുന്നപ്പോൾ അതും ശീലമായി. മക്കളായ അദ്വൈതിനും വേദക്കുമൊപ്പം കഥ പറഞ്ഞും കളിച്ചുമിരിക്കും. പിന്നെ സിനിമയും വെബ്സീരീസുകളും കുറെ കണ്ടു. ദിവസവും എന്തെങ്കിലുമൊന്ന് വായിക്കാൻ സമയം നീക്കിവെച്ചു. മൂഡനുസരിച്ച് വായന പുതിയ പുസ്തകങ്ങളിലേക്ക് നീളും. ചിലപ്പോൾ എന്തെങ്കിലും എഴുതും. അങ്ങനെയങ്ങ് പോകുന്നു.
സിനിമാതിരക്കുകൾക്കിടയിലും ഭാര്യക്കും മക്കൾക്കുമൊപ്പം ചെലവഴിക്കാൻ നല്ലൊരു സമയം ഞാൻ മാറ്റിവെക്കാറുണ്ടായിരുന്നു. അവർക്കൊപ്പം ഇരിക്കാനും ചെലവഴിക്കാനും ഫാമിലിയായി ട്രിപ്പൊക്കെ പോകാനുമൊക്കെ സമയം മാറ്റിവെക്കുന്ന ആളാണ് ഞാൻ. അതല്ലാതെ ഫുൾടൈം ഓടിനടക്കുന്ന ആക്ടറൊന്നുമല്ല ഞാൻ. എന്തായാലും ഇപ്പോൾ അവരും ഞാനും ഇവിടെയുണ്ട്. ഞങ്ങളത് എൻജോയ് ചെയ്യുന്നു. അപ്പോഴും മനസ്സിലുള്ള പ്രാർഥന ഇങ്ങനെ ഒരു കാലം ഇനിയും ഉണ്ടാകാതിരിക്കട്ടെ എന്നുതന്നെയാണ്. ഭാര്യ സരിത അതിഗംഭീര ഭക്ഷണങ്ങളൊരുക്കും, ഡെയ്ലി പുതിയ കിടിലൻ വിഭവങ്ങൾ തയാറാക്കും. അതൊക്കെ കഴിച്ച് മാർക്കും നൽകി, ഹാപ്പിയായി ഇരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.