നടൻ രാജേഷ് മാധവൻ വിവാഹിതനായി, വധു ദീപ്തി കാരാട്ട്

നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയവിവാഹമാണ്. ജനുവരി 24നാണ് രാജേഷും ദീപ്തിയും വിവാഹിതരാകാന്‍ പോകുന്നെന്ന വിവരം പുറത്തുവന്നത്. ദീപ്തിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് രാജേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

രാജേഷ് മാധവന്‍ അഭിനയിച്ച 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും ദീപ്തി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിനിയാണ്.

കാസർകോട് സ്വദേശിയാണ് രാജേഷ് മാധവന്‍. ടെലിവിഷൻ രംഗത്ത് നിന്നാണ് രാജേഷ് മാധവൻ സിനിമയിൽ എത്തുന്നത്. പ്രൊഡക്‌ഷൻ കൺട്രോളറായിട്ടാണ് തുടക്കം. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം ആണ് ആദ്യ ചിത്രം. കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം, മിന്നൽമുരളി തുടങ്ങിയ സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെയാണ് രാജേഷ് മാധവന്‍റെ ജനപ്രീതി വർധിക്കുന്നത്. 

Tags:    
News Summary - Actor Rajesh Madhavan got married Deepti Karat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.