അല്ലു അർജുൻ ചിത്രം പുഷ്പ 2നെ വിമർശിച്ച നടൻ സിദ്ധാർഥിനെതിരെ ഗായകൻ മിക സിങ്. പുഷ്പയെ വിമര്‍ശിച്ചതോടെയാണ് നടനെ ആളുകള്‍ അറിയാൻ തുടങ്ങിയതെന്നാണ് മിക സിങ്ങിന്റെ പരിഹാസം.
'ഹലോ സിദ്ധാർഥ് ഭായ്... നിങ്ങൾ അഭിപ്രായം പ്രകടിപ്പിച്ചപ്പോഴുണ്ടായ ഏറ്റവും നല്ല കാര്യം, നിങ്ങളുടെ പേര് കുറച്ച് പേർ അറിഞ്ഞു എന്നതാണ്.. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു'- എന്നായിരുന്നു മിക സിങ്ങിന്റെ വാക്കുകൾ.
പുഷ്പ 2ന്റെ ട്രെയിലർ ലോഞ്ചിനെക്കുറിച്ച് സിദ്ധാർഥ് പറഞ്ഞ വാക്കുകളാണ് വിമർശനത്തിന് കാരണം.' ഇന്ത്യയില്‍ ആള്‍ക്കൂട്ടമുണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. നിര്‍മാണ ജോലിക്കായി ഒരു ജെ.സി.ബി. കൊണ്ടുവന്നാല്‍പ്പോലും ആളുകൂടും. അതുകൊണ്ട് ബീഹാറില്‍ ആള്‍ക്കൂട്ടമുണ്ടാവുന്നത് വലിയ കാര്യമൊന്നുമല്ല. ഇന്ത്യയില്‍ ക്വാളിറ്റിയും ആള്‍ക്കൂട്ടവും തമ്മില്‍ യാതൊരു ബന്ധവുമില്ല. മറിച്ചായിരിന്നെങ്കില്‍, ഇന്ത്യയില്‍ എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ വിജയിക്കുമായിരുന്നു. ഞങ്ങളുടെ കാലത്ത് ബിരിയാണിക്കും ക്വാര്‍ട്ടര്‍ പാക്കറ്റ് മദ്യത്തിനും വേണ്ടിയായിരുന്നു ആള്‍ക്കൂട്ടമുണ്ടായിരുന്നത്', സിദ്ധാര്‍ഥ് പറഞ്ഞു.
ഡിസംബർ അഞ്ചിന് പാൻ ഇന്ത്യൻ റിലീസായി തിറ്ററുകളിലെത്തിയ പുഷ്പ 2 തിയറ്ററുകളിൽ ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്. ചിത്രം ആയിരം കോടി ക്ലബ്ബൽ ഇടംപിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.