ഈ ഐശ്വര്യ റായിയെ കാണുമ്പോൾ പേടിയാകും; ഇങ്ങനെയായിരുന്നോ നടിയെന്ന് ആരാധകർ

സിനിമയിൽ സജീവമല്ലെങ്കിലും ഏറ്റവും അധികം ആരാധകരുള്ള താരമാണ് ഐശ്വര്യ റായ്. വിവാഹശേഷം സിനിമയിൽ നിന്ന് അകന്നു നിന്നെങ്കിലും ആരാധകരുടെ ഇടയിൽ ഇപ്പോഴും തങ്ങളുടെ പ്രിയതാരത്തിന്റെ പട്ടികയിൽ  ആദ്യസ്ഥാനത്ത് തന്നെയാണ് ഐശ്വര്യ. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന നടിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിഡിയോയുമെല്ലാം ആരാധകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ഐശ്വര്യ റായിയുമായി രൂപ സാദൃശ്യമുള്ള ഒരു പാവയാണ്. ശ്രീലങ്കൻ പാവ നിർമാണ കലാകാരനായ നിഗേഷനാണ് ഇതിന് പിന്നിൽ. ആനന്ദ് അംബാനി- രാധിക വിവാഹാഘോഷത്തിലെ നടിയുടെ ലുക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പാവ ഒരുക്കിയിരിക്കുന്നത്. വിവാഹ സൽക്കാരത്തിന് താരം ധരിച്ചിരുന്ന വസ്ത്രം മേക്കപ്പ് ആഭരണങ്ങൾ ഹെയർ സ്റ്റൈൽ തുടങ്ങിയ വിശദാംശങ്ങളോടെയാണ് പാവ നിർമിച്ചിരിക്കുന്നത്.

ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പാവയുടെ ചിത്രം പങ്കുവെച്ചത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പാവ നിർമിച്ച കലാകാരനെ പ്രശംസിച്ച് നിരവധി ആളുകൾ എത്തിയിട്ടുണ്ട്. അതുപോലെ തന്നെ വിമർശനങ്ങളും ഉയരുന്നുണ്ട്. മുഖം ശരിയായിട്ടില്ലെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. ഈ ഐശ്വര്യ റായിയെ കണ്ടാൽ പേടി തോന്നുമെന്നും ഇങ്ങനെയായിരുന്നോ അംബാനി വിവാഹത്തിന് നടി എത്തിയതെന്നും  കമന്റുകൾ വരുന്നുണ്ട്. ഇതുവരെ നാല് മില്യണ്‍ ആളുകളാണ് ആ വിഡിയോ കണ്ടിരിക്കുന്നത്.മകൾ ആരാധ്യ ബച്ചനൊപ്പമാണ് ഐശ്വര്യ അംബാനി വിവാഹത്തിന് എത്തിയത്. ചുവന്ന അനാര്‍ക്കലി സ്യൂട്ട് ആയിരുന്നു നടിയുടെ വേഷം.

ഇതാദ്യമായല്ല നിഗേഷന്റെ പാവ വാർത്തകളിൽ ഇടംപിടിക്കുന്നത്. 'പത്മാവത്' സിനിമയിലെ ദീപിക പദുകോണിന്റെയും 'മണികര്‍ണിക'യിലെ കങ്കണ റണാവത്തിന്റേയും ടെലിവിഷന്‍ താരമായ റുബീന ദിലായ്ക്കിന്റെയും വസ്ത്രങ്ങളും ലുക്കും റീക്രിയേറ്റ് ചെയ്തിരുന്നു. നിത അംബാനിയുടെ ലുക്കും നിഗേഷൻ പാവയിൽ പരീക്ഷിച്ചിട്ടുണ്ട്.'ഹീരമാണ്ടി'യിലെ അദിതി റാവു ഹൈദരിയുടെ 'ഗജനടന'ത്തിന്റെയും പാവപ്പതിപ്പ് നിഗേഷന്‍ ഒരുക്കിയിട്ടുണ്ട്.


Tags:    
News Summary - Aishwarya Rai Bachchan's Doll Inspired By Ambani's Wedding Look Goes Vira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.