മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിെൻറ മരണവുമായി ബന്ധപ്പെടുത്തി അപവാദ പ്രചരണം നടത്തിയെന്ന് ആരോപിച്ച് ബിഹാർ സ്വദേശിയായ യുട്യൂബർക്കെതിരെ മാനനഷ്ട കേസ് നൽകി നടൻ അക്ഷയ് കുമാർ. 500 കോടിയുടെ മാനനഷ്ടകേസാണ് ഫയൽ ചെയ്തിക്കുന്നത്. റാഷിദ് സിദ്ദിഖി എന്ന യുട്യൂബർക്കെതിരെയാണ് അക്ഷയ് കുമാർ നോട്ടിസ് അയച്ചത്.
ആളുകളെ തെറ്റിദ്ധരിപ്പിച്ചും നിരവധി സെലിബ്രിറ്റികളുമായി ബന്ധെപ്പടുത്തി വ്യാജവാർത്തകൾ പ്രചരിപ്പിച്ചും നിരവധി തവണ വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് റാഷിദ് സിദ്ദിഖി. നാലു മാസത്തിനുള്ളിൽ സിദ്ദിഖി 15 ലക്ഷം വരെ യുട്യൂബ് വഴി സമ്പാദിച്ചതായി പറയുന്നു. സബ്സ്ക്രൈബർമാരുടെ എണ്ണം രണ്ടു ലക്ഷത്തിൽനിന്ന് മൂന്നുലക്ഷമായി ഉയർന്നിരുന്നു.
റാഷിദ് സിദ്ദിഖിയുടെ വിഡിയോകളിൽ നേരത്തെയും അക്ഷയ് കുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സുശാന്തിന് 'എം.എസ്. ധോനി: ദ അൺടോൾഡ് സ്റ്റോറി' ഉൾപ്പെടെ വമ്പൻ ചിത്രങ്ങൾ ലഭിച്ചതിൽ അക്ഷയ് കുമാർ നിരാശനായിരുന്നുവെന്നും ആദിത്യ താക്കറെയും മുംബൈ പൊലീസുമായും രഹസ്യ കൂടിക്കാഴ്ചകൾ നടത്തിയിരുന്നുവെന്നും സിദ്ദീഖി വിഡിയോയിലൂടെ ആരോപിക്കുകയായിരുന്നു. കൂടാതെ സുശാന്തിെൻറ കാമുകി റിയ ചക്രബർത്തിയെ കാനഡയിലേക്ക് പോകാൻ സഹായിച്ചതായും യുട്യൂബർ പറയുന്നു.
അപകീർത്തി പ്രചരണം, മനപൂർവമായ അപമാന പ്രചരണം, മാനനഷ്ടം തുടങ്ങിയ ചാർജുകൾ ചുമത്തിയാണ് റാഷിദ് സിദ്ദിഖിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് നേരത്തെയും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, മകൻ ആദിത്യ താക്കറെ എന്നിവർക്കെതിരെയായിരുന്നു ആരോപണം.
സുശാന്ത് സിങ് രജ്പുതിെൻറ മരണവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണത്തിലൂടെ നിരവധിപേർ പണമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.