ദൃശ്യം ഞാൻ ചെയ്തില്ല, സ്ക്രിപ്റ്റ് വരെ അയച്ചു തന്നു; കാരണം പറഞ്ഞ് ശോഭന

ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് മോഹൻലാലും ശോഭനയും. ഒരു നീണ്ട ഇടവേളക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഓൺസ്ക്രീനിൽ ഒന്നിച്ചെത്തുകയാണ്. എന്നാൽ തുടരും എന്ന ചിത്രത്തിന് മുമ്പെ മോഹൻലാലിന്റെ ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിനായി ശോഭനയെ സമീപിച്ചിരുന്നു. നടി തന്നെയാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

'ലാൽ സാറിന്റെ ചിത്രമായ ദൃശ്യത്തിൽ അഭിനയിക്കാനുള്ള അവസരം എനിക്ക് വന്നിരുന്നു. ചിത്രത്തിന്റെ സ്ക്രിപ്റ്റ് വരെ വായിച്ചതാണ്. പക്ഷെ എനിക്ക് ചെയ്യാൻ സാധിച്ചില്ല. കാരണം ആ സമയത്ത് വിനീത് ശ്രീനിവാസൻ ചിത്രം ഞാൻ ചെയ്യുന്നുണ്ടായിരുന്നു'- ശോഭന പറഞ്ഞു.

വിനീത് സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലാണ് ശോഭന ആ സമയത്ത് അഭിനയിച്ചത്.തരുൺ മൂർത്തി ചിത്രത്തിൽ സാധാരണ ഒരു ടാക്സി ഡ്രൈവറായിട്ടാണ് മോഹൻലാൽ എത്തുന്നത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫാമിലി ഡ്രാമ വിഭാഗത്തിലാണ് ചിത്രം  എത്തുന്നത്.

Tags:    
News Summary - Read full script but rejected Drishyam' ; Veteran actress Shobana opens up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.